15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-02-16 Monday

ആഴക്കടലില്‍ നിന്നും തകര്‍ന്ന ബോട്ടിന്റെ അടിപ്പലകയും യന്ത്ര ഭാഗങ്ങളും ലഭിച്ചു

posted on 01 February 2016
ചാവക്കാട്: തകര്‍ന്ന ബോട്ടിന്റെ അടിപ്പലകയും യന്ത്ര ഭാഗങ്ങളും മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടലില്‍ നിന്നും ലഭിച്ചു.
കടപ്പുറം മുനക്കക്കകടവ് ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ പോക്കാക്കില്ലത്ത് കബീറിന്റെ ഉടമസ്ഥതയിലുള്ള പോക്കാക്കില്ലത്ത് ബോട്ടിലെ തൊഴിലാളികള്‍ക്കാണ് തകര്‍ന്ന ബോട്ടിന്റെ അടിപ്പലക - ഏരാവും പങ്ക ഉള്‍പ്പടെയുള്ള യന്ത്ര ഭാഗങ്ങളും ലഭിച്ചത്. ആഴക്കടലില്‍ മത്സ്യം പിടിക്കാന്‍ നിരവധി ബോട്ടുകാര്‍ വിരിച്ച വലകള്‍ കൊളുത്തിക്കീറി ചുറ്റി പിണഞ്ഞ നിലയിലാണ് ഇത് ലഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച ഏരാവ് കെട്ടി വലിച്ചു വരുന്നതിനിടെ അഴുമുഖത്ത് പുഴയില്‍ മണലില്‍ ഉറച്ചതിനെ തുടര്‍ന്ന്  പുറത്തെടുക്കാനായില്ല. പിന്നീട് അഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ സി.ജെ പോള്‍സണ്‍ നേതൃത്വത്തില്‍ മണ്ണുമാന്തിയുമായി എത്തിയാണ് ഏരാവും മറ്റും പുറത്ത് പൊക്കിയെടുത്തത്. രാത്രി 10 മണിയോടെയാണ് ഇവ കരക്കെത്തിച്ചത്. ബോട്ട് ആരുടേതെന്നും മറ്റും തിങ്കളാഴ്ച്ച പരിശോധിക്കുമെന്ന് എ. ഐ പോള്‍സണ്‍ പറഞ്ഞു. അഴിക്കോട് സ്റ്റേഷനിലെ സി.പി.ഒ മാരായ അരുണ്‍നാഥ്, ജിനീഷ്‌കുമാര്‍ എന്നിവരും നാട്ടുകാരും ഏരാവ് പുറത്തെടുക്കാനുണ്ടായിരുന്നു.