banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-08--2014 Friday

എം ആര്‍ ആര്‍ എം സ്കൂളില്‍ പ്ലസ്ടു
അഴിമതി നടത്തിയെന്ന പ്രചരണം പ്രതിഷേധാര്‍ഹം - സി എച്ച് റഷീദ്‌

posted on 01 August  2014
31-07-14 ch rasheeddചാവക്കാട്‌: ചാവക്കാട്‌ എം ആര്‍ ആര്‍ എം ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതില്‍ ലീഗ് അഴിമതി നടത്തിയെന്ന സി പി എം ന്റെ പ്രചരണം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ്‌, നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍ വി അബ്ദുറഹീം എന്നിവര്‍ അറിയിച്ചു. അഴിമതി ആരോപിച്ച് വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തുന്നവര്‍ ആരോപണം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം പരസ്യമായി മാപ്പ് പറയണമെന്നും റഷീദ്‌ ആവശ്യപ്പെട്ടു. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷമായ എം ആര്‍ രാമന്‍ മെമ്മോറിയല്‍ സ്കൂളിന് പ്ലസ്ടു നേരത്തെ അനുവദിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന് പ്ലസ്ടു ലഭിക്കുന്നതിനു പരിശ്രമിച്ചവരെ നന്ദിപൂര്‍വ്വം അനുസ്മരിച്ച സ്കൂള്‍ മാനേജ്മെന്റിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ്. എല്ലാ നിയോജകമണ്ഡലത്തിലേക്കും സര്‍ക്കാര്‍ കോളേജ്‌ വാഗ്ദാനം ചെയ്തിട്ടും അതിനുവേണ്ട സൌകര്യമൊരുക്കാത്ത എം എല്‍ എ വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ നാട്ടുകാര്‍ക്ക്‌ നിഷേധിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോഴപ്പണമുപയോഗിച്ചാണ് ലീഗ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ആക്ഷേപം സാമാന്യ നീതിക്ക്‌ നിരക്കാത്തതാണെന്നും അന്തസ്സ്കെട്ട പ്രവര്‍ത്തിയാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. സന്മനസ്സുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വര്‍ഷങ്ങളായി ലീഗ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.