banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-14  Thursday

നാലപ്പാടന്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്ക് ശനിയാഴ്ച സമ്മാനിക്കും

posted on 02 October 2014
പുന്നയൂര്‍ക്കുളം: സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള നാലപ്പാടന്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍നായര്‍ക്ക് ശനിയാഴ്ച സമ്മാനിക്കും. കുന്നത്തൂരില്‍ നടക്കുന്ന നാലാപ്പാട്ട് നാരായണമോനോന്റെ ജന്‍മദിനാഘോഷ ചടങ്ങില്‍  10.30 ന്  കെപിസിസി പ്രസിഡന്റ് വി.എം.സുധീരനാണ് പുരസ്‌കാര സമര്‍പ്പണം നടത്തുക. ആലങ്കോട് ലീലാകൃഷ്ണന്‍, നടന്‍ മധുപാല്‍, തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി കലാമണ്ഡലത്തിന്റെ കഥകളി -കല്യാണസൗഗന്ധികം അരങ്ങേറും. ഏഴ് ദിവസത്തെ ജന്‍മദിനാഘോഷപരിപാടിക്ക് തുടക്കംകുറിച്ച് ഇന്ന് രാവിലെ നാലാപ്പാട്ട് കാവില്‍ നിന്നും ശാന്തിയാത്ര നടത്തും. മൂന്നിനു വിദ്യാഭ്യാസ സെമിനാര്‍ കെപിഎസ്ടിയു സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. നാളെ എട്ടിനു നാലാപ്പാട്ട് കാവില്‍ കുട്ടികളെ എഴുത്തിനിരുത്തല്‍,10 ന് ലളിതകലാ അക്കാദമിയുടെ മൂന്ന് ദിവസത്തെ ചിത്രരചന ക്യാംപ് ഉദ്ഘാടനം, 3.30 ന് മാപ്പിള പാട്ടിലെ സാഹിത്യവും സംഗീതവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഏഴിനു ഫിറോസ് ബാബു നയിക്കുന്ന ഇശല്‍ തേന്‍മഴ. ഞായറാഴ്ച 10 ന് നടക്കുന്ന കവിസമ്മേളനം എന്‍.മൂസകുട്ടി ഉദ്ഘാടനം ചെയ്യും. രണ്ടിനു കുട്ടികള്‍ക്കുള്ള കലാ മല്‍സരങ്ങള്‍, 6.30 ന് ശ്രീരാമബാലഗോകുലത്തിന്റെ നൃത്തം. തിങ്കളാഴ്ച 10 ന് പള്ളിക്കര മണിയുടെ പുള്ളുവന്‍പാട്ട്, രണ്ടിന് അക്ഷര ശ്ലോക മല്‍സരം. 3.30 ന് ജ്യോതിഷ സെമിനാര്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 7.30 ന് നാടകം ഈ ദുരന്ത ഭൂമിയില്‍. സമാപന സമ്മേളനം ചൊവ്വാഴ്ച നാലിനു സി.എന്‍.ജദേവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ പത്മനാഭന്‍‍, കമല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ ഉമ്മര്‍ അറക്കല്‍, കെ.വി.ധര്‍മപാലന്‍, എന്‍.അശോകന്‍, ടി. കൃഷ്ണദാസ് എന്നിവര്‍ അറിയിച്ചു.