banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-14 Thursday

വയോജനദിനം ആചരിച്ചു

Posted on: 02 October 2014
01-10-14 vayijana dinam
ചാവക്കാട്: ചാവക്കാട് നഗരസഭയും കേരള സാമൂഹ്യസുരക്ഷാമിഷനും സംയുക്തമായി സംഘടിപ്പിച്ച വയോജനദിനാചരണവും സഹവാസ ക്യാമ്പും കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം അധ്യക്ഷയായി. ഡിവൈഎസ്പി പി സി വേണുഗോപാല്‍, ഡോ.മധു, രാധാകൃഷ്ണന്‍ കാക്കശ്ശേരി, സിനിമാ തീരക്കഥാകൃത്ത് കെ എ മോഹന്‍ദാസ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ എം ബി രാജലക്ഷ്മി, കെ കെ സുധീരന്‍, പി വി സുരേഷ്‌കുമാര്‍, ടി എസ് ബുഷറ ലത്തീഫ് , ഫാത്തിമ്മാ ഹനീഫ, പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്യായനി, എം ആര്‍ രാധാകൃഷ്ണന്‍, ഡോ .മിനിമോള്‍, ഡോ.റഷീദ്, സി ഐ സിബിച്ചന്‍ ജോസഫ്, വി കെ പുഷ്പാര്‍ജിനി, നഗരസഭാ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, ഡോ.പി എം  സലീം എന്നിവര്‍ സംസാരിച്ചു.
ലോക വൃദ്ധദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 1 ഗുരുവായൂര്‍ അഗതിമന്ദിരത്തില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ വൃദ്ധദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എ ജേക്കബ്ബ്, വി കെ ശ്രീരാമന്‍, ലത രാധാകൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.എസ്.ലക്ഷ്മണന്‍, കൗണ്‍സിലര്‍മാരായ കെ പി എ റഷീദ്, കെ പി ഉദയന്‍ എന്നിവര്‍  സംസാരിച്ചു. അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ചെയര്‍മാന്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്തേവാസികള്‍ക്കൊപ്പം ഒത്തുചേരാന്‍ എത്തി. കുട്ടികളുടെ സംഗീതാലാപനം അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഹൃദ്യമായ അനുഭവമായി. അഗതിമന്ദിരിത്തിലെ അന്തേവാസികള്‍ക്ക് പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും നല്‍കി .
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജനദിനാചരണം നടത്തി. നഗരസഭാ വായനശാല ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ലീനജോസ് അധ്യക്ഷയായിരുന്നു. സംസ്ഥധാന കമ്മറ്റിയംഗം പി ഐ സൈമണ്‍  മുഖ്യ പ്രഭാഷണം നടത്തി. എം കെ  ദേവകി, പി ആര്‍ സുബ്രമഹ്ണ്യന്‍, വി ബാലചന്ദ്രന്‍, എം കെ സുമംഗല തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റിലെ 75 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ചാവക്കാട്‌ പോലീസിന്റെ നേതൃത്വത്തില്‍ ചക്കംകണ്ടം റിസോര്‍ട്ടില്‍ വയോജനദിനം ആചരിച്ചു..