15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-07-15 Friday

അനധികൃത മണ്ണ് കടത്തല്‍  ടിപ്പര്‍ ലോറികളേയും ഡ്രൈവര്‍മാരേയും പിടികൂടി

posted on 10 July 2015
ചാവക്കാട്:  അനധികൃതമായി ചുവന്നമണ്ണ് കടത്താന്‍ ശ്രമിച്ച  രണ്ട് ടിപ്പര്‍ ലോറികളേയും ഡ്രൈവര്‍മാരേയും പിടികൂടി. പിഴയായി 25000 വീതം ഈടാക്കി.
കണ്ടശ്ശാംകടവ് സ്വദേശികളായ ഓളാട്ട് വീട്ടില്‍ ബാബുരാജ് (37), മങ്ങാട്ട്കര ദേശം സാജന്‍ (30) എന്നിവരേയാണ് ലോറികളുമായി  ചാവക്കാട് എസ്.ഐ എ.പി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഒരുമനയൂര്‍ മുത്തമ്മാവില്‍ വെച്ച് വ്യാഴാഴ്ച്ച രാവിലെ 9 ഓടെയാണ് സംഭവം. ചങ്ങരംകുളം ഭാഗത്ത് നിന്ന് അനധികൃതമായി കയറ്റിയ ചെമ്മണ്ണ വടാനപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന ടിപ്പര്‍ ലോറികളെ എസ്.ഐയും സംഘവും പിന്നാലെയെത്തി തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിടികൂടിയ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തശേഷം ഓരോ വാഹനത്തിനുമായി 25000 രൂപ പിഴ വീതം ചുമത്തിയ ശേഷം വാഹനങ്ങള്‍ വിട്ടുകൊടുത്തതായി എസ്.ഐ പറഞ്ഞു. എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒമാരായ ഷജീര്‍, സാജന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്..

hawa addd 2