15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-09-15 Thursday

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Posted on 10 September  2015
10-09-15 padanopakarana vitharanam
ഗുരുവായുര്‍ : ഗുരുവായൂര്‍ നഗരസഭപരിധിയിലെ സ്‌കൂളുകളില്‍  എട്ട്, ഒമ്പത് ക്ലാസ്സില്‍ പഠിക്കുന്ന നഗരസഭയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ മഹിമ രാജേഷ് അധ്യക്ഷയായി.1 17 വിദ്യാര്‍ത്ഥികള്‍ക്കാണ് 4000 രൂപ വിലവരുന്ന മേശയും, കസേരയും നല്‍കിയത്. 2015-16  ജനകീയാസൂത്രണ പദ്ധതിയില്‍ പട്ടികജാതി ക്ഷേമ വിഹിതത്തില്‍ ഉള്‍പ്പെടുത്തിയ എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭാപരിധിയിലെ സ്ഥിരം താമസക്കാരായ നഗരസഭയ്ക്ക് പുറത്തെ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അടുത്ത ഘട്ടത്തില്‍ മേശയും കസേരയും  നല്‍കും. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍ന്മാരായ  വി കെ ശ്രീരാമന്‍, ലത രാധാക്യഷ്ണന്‍, നഗരസഭകൗണ്‍സിലര്‍മാരായ എ എം ഷെഫീര്‍, ബിന്ദു പുരുഷോത്തമന്‍, ഷൈനി ഷൈന്‍, ബേബി രവി, മാഗി ആല്‍ബര്‍ട്ട്, കെ.പി ഉദയന്‍ എന്നിവര്‍ സംബന്ധിച്ചു. വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ ജേക്കബ്ബ് സ്വാഗതവും പട്ടികജാതി വികസന ഓഫീസര്‍ ടി എം സന്ധ്യ നന്ദിയും പറഞ്ഞു..