15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-09-15 Thursday

സൌദി പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് നസീമ ജന്മനാട്ടില്‍ തിരിച്ചെത്തി

Posted on 10 September  2015
10-09-15 naseemaചാവക്കാട്: സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് പോയ എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ജമാലിന്റെ ഭാര്യ നസീമയാണ് ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയത്‌. ഇരുമ്പുദണ്ഡുകൊണ്ട് മേലാസകലം മര്‍ദ്ദനം, കാര്‍ക്കിച്ച് തുപ്പല്‍, ചട്ടുകം വച്ച് പൊള്ളിക്കല്‍, ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിടല്‍, പീഡനങ്ങളുടെ പട്ടിക അനന്തമായി നീളുന്നു. ഇരുമ്പുദണ്ഡ് കൊണ്ടുള്ള മര്‍ദ്ദനമേറ്റ് നീരുവെച്ച കാലുമായി എടക്കഴിയൂര്‍ ഖാദരിയ ബീച്ചിലെ ഓലക്കൂരയിലേക്ക് അവര്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തി. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസം മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക്.
അറബിയുടെ ഭാര്യ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയിലായ നസീമക്ക് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, നസീമ പണി ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു തുടര്‍ന്നുള്ള മര്‍ദ്ദനം. ജോലി ചെയ്യാനാവില്ലെന്ന് പറഞ്ഞപ്പോള്‍ വീടിനുപുറത്തെ പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന മുറിയില്‍ ദിവസങ്ങളോളം പൂട്ടിയിട്ടു.
തന്റെ ദുരിത ജീവിതം ഫോണിലൂടെ നാട്ടിലുള്ള മകള്‍ മുബീനയെ അറിയിച്ചതിനെ തുടര്‍ന്നാണ് മോചനത്തിന് വഴി ഒരുങ്ങിയത്.
ചാവക്കാട്ട് താമസമാക്കിയ കോഴിക്കോട് സ്വദേശിയായ ബഷീറും ഭാര്യയും ചേര്‍ന്നാണ് നസീമയെ സൗദിയിലേക്ക് കൊണ്ടുപോയത്. സൗദിയിലെ അറബിയുടെ മകനാണ് താനെന്നും തന്റെ സഹോദരിയുടെ ഹോട്ടലില്‍ പച്ചക്കറി അരിയുന്ന ജോലിക്കാണ് കൊണ്ടുപോകുന്നതെന്നുമായിരുന്നു ഇയാള്‍ നസീമയോട് പറഞ്ഞത്. എന്നാല്‍, സൗദിയിലെത്തിയ തന്നെ മലയാളിയായ അയിഷ എന്ന കുഞ്ഞീവിക്ക് കൈമാറുകയായിരുന്നെന്ന് നസീമ പറയുന്നു. ഇവരാണ് തന്നെ അറബികളുടെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് നസീമ പറഞ്ഞു. ഇത്തരത്തില്‍ അയിഷ വഞ്ചിച്ച 30ലേറെ സ്ത്രീകള്‍ സൗദിയില്‍ ഉള്ളതായും നസീമ കൂട്ടിച്ചേര്‍ത്തു.
നസീമയുടെ ദുരിത ജീവിതത്തെ കുറിച്ചും ഇത് സംബന്ധമായ മുബീനയുടെ പരാതിയെ കുറിച്ചും ചാവക്കാട്‌ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് സൌദിയില്‍ നിന്നും മലയാളികളായ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.