banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-2014 Monday

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്  മറിഞ്ഞു

Posted on 11 August 2014
10-08-14 car accident
ചാവക്കാട്‌: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്  മറിഞ്ഞു. യാത്രികന്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടക്കഴിയൂര്‍ തെക്കെമാദ്രസ്സയില്‍ ഞായറാഴ്ച്ച രാവിലെ ഏഴുമണിക്കാണ് അപകടം. രാമനാട്ടുകരയില്‍ നിന്നും  എറണാകുളത്തേക്ക് പോവുകയായിരുന്ന  മാരുതി സ്വിഫ്റ്റ്‌ ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്.. റോഡു കുറുകെ കടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതികാല്‍ ഒടിഞ്ഞു വീണു. പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. വൈദ്യുതിബന്ധം നിലച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.  വാഹനത്തിനുള്ളില്‍ നിന്നും രാമനാട്ടുകര സ്വദേശി  സൈഡ് ഗ്ലാസ്‌ തകര്‍ത്ത്‌ നാട്ടുകാരുടെ സഹായത്തോടെ പുറത്ത്‌ വരികയായിരുന്നു. .

10-08-14 electric post

കാറിടിച്ച് തകര്‍ന്ന ഇലക്ട്രിക്‌പോസ്റ്റ്‌