banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-09-14  Thursday

ബൈക്കുകള്‍ റോഡ് വക്കില്‍ പ്രദര്‍ശനത്തിന് വെക്കുന്നത് കാല്‍ നടയാത്രികര്‍ക്ക് ദുരിതമാവുന്നു

posted on 11 September 2014
10-09-14 Chavakad-vahanam
ചാവക്കാട്: നഗരത്തില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ബൈക്കുകള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി നടവഴിയിലേക്ക് ഇറക്കിവെക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.
ചാവക്കാട് വടക്കെ ബൈപാസ് ജംഗഷനില്‍ കുന്നംകുളം റോഡിലെ  ടൗണ്‍ മസ്ജിദിന് എതിര്‍ഭാഗത്തെ സ്വകാര്യസ്ഥാപനമാണ് ബൈക്കുകള്‍ കാനമൂടിയ സ്ലാബും കടന്ന് റോഡ് വക്കില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്. നിരവധി ബൈക്കുകളാണ് കാല്‍ നടക്കാര്‍ക്ക് മുന്നോട്ട് കടക്കാനാവാത്ത വിധം നിരത്തിയിട്ടുള്ളത്. ബസ്സ്റ്റാന്റ് വഴി ബൈപ്പാസിലൂടെ തിരിഞ്ഞ് കുന്നംകുളം ഭാഗത്തേക്കും തിരിച്ചും നിരവധി ബസുകളും വലിയ വാഹനങ്ങളും കടന്നു പോകുന്നത് ഈ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെയാണ്. സമീപത്തെ എം.ആര്‍.ആര്‍.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അടക്കമുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും യാത്രചെയ്യുന്ന വഴിയില്‍ ബൈക്കുകള്‍ നിരത്തിയിട്ടുള്ളതിനാല്‍ റോഡിലേക്ക് കയറിയാണ് നടക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നു.