banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-09-14 Thursday

വീട്ടില്‍ കയറി യുവാവിനെ ആക്രമിച്ചു

Posted on: 11 September 2014
10-09-14pkm akramപുന്നയൂര്‍ക്കുളം: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ഒരു സംഘം ആക്രമിച്ചു. വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പുന്നയൂര്‍ക്കുളം കിഴക്കേ ചെറായിയില്‍ തറയില്‍ ബാപ്പുട്ടിയുടെ മകന്‍ മുസ്തഫ (മുത്തു-25)യെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
 അയല്‍വാസിയുടെ കല്യാണവീട്ടില്‍ വില്ലങ്കന്‍ രാജനുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു. രാജന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മുസ്തഫയെ ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ ബഹളംകേട്ട് ഓടി കൂടിയ നാട്ടുകാരാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. വലത് കൈക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വടക്കേക്കാട് പോലീസ് കേസെടുത്തു..