banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-12-14 Saturday

പാപ്പാളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക്‌ ഗുരുതരമായ പരിക്ക്

posted on  20 December 2014
20-12-14 accident pappali1ചാവക്കാട്‌: കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക്‌ പരിക്കേറ്റു. മന്ദലാംകുന്നു സ്വദേശി കമാലിന്റെ ഭാര്യ ആലത്തയില്‍(39 )ഷഹീറക്കാണ് അപകടത്തില്‍ പരിക്കേറ്റത്‌. കാലിലും തലക്കും ഗുരുതരമായ പരിക്കേറ്റ ഇവരെ  മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ അണ്ടത്തോട് പാപ്പാളി ഹിറാ മസ്ജിദിനു സമീപമാണ് അപകടം. അമിതവേഗതയില്‍ വന്നിരുന്ന കാര്‍ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അവധിക്കാലം ചിലവഴിക്കാന്‍ പുറപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തീരെ നിയന്ത്രമില്ലാതെയാണ് കാറ് വന്നിരുന്നതെന്നും പാലപ്പെട്ടി ഭാഗത്ത്‌ രണ്ടിടത്ത്‌ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടാണ് ഇവര്‍ പാപ്പാളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചെതെന്നും നാട്ടുകാര്‍ പറഞ്ഞു..