Posted on 22 July 2015 ചാവക്കാട്: കാണാതായ ഗൃഹനാഥന്റെ മൃതദേഹം
കനോലികനാലില്‍ കണ്ടെത്തി. കടപ്പുറം വട്ടേക്കാട്
അടിതിരുത്തി വലിയകത്ത് മൊയ്തു വിന്റെ മകന്
ലത്തീഫി്(55)ന്റെ മൃതദേഹമാണ് കനോലി കനാലില്‍ മൂന്നാം കല്ലിന് പടിഞ്ഞാറ് ഭാഗത്ത്
കണ്ടെത്തിയത്. തിങ്കളാഴ്ച കാണാതായ ലത്തീഫിന്റെ
മൃതദേഹം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിനാണ്
കണ്ടെത്തിയത്. ലത്തീഫിനെ കാണാനില്ലെന്ന
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് എസ്.ഐ.രാധാകൃഷ്ണന്, എ.എസ്.ഐ. അനില്‍
എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം
അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തെത്തിയിരുന്നു. പുഴയരികില്‍
ലത്തീഫിന്റെ ചെരിപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് അഗ്നിശമന സേനയുടെ
സഹായത്തോടെ കനോലി കനാലില്‍ തിരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ്
മൃതദേഹം പുഴയില്‍ കണ്ടതായ വിവരം ലഭിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: സൈനബ. മക്കള്‍ : അക്ബര്‍, കബീര്‍, റംല, സീനത്ത്. |