ചാവക്കാട് മെഹ്ദി ആവാസ് പന്ത്രണ്ടാം വാര്‍ഷികം ഉസ്താദ് മെഹ്ദി
ഹസ്സന്റെ സ്മരണയില്‍ സിതാരയുടെ സംഗീതാര്‍ച്ചന
Posted on 22 July 2015
ചാവക്കാട്: ഉസ്താദ് മെഹ്ദി ഹസ്സന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ സിതാരയുടെ സംഗീതാര്‍ച്ചന. ചാവക്കാട് മെഹ്ദി ആവാസിന്റെ
12 മത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്. മുതുവട്ടൂര്‍ രാജാ ഹാളില്‍ നടന്ന ഗസല്‍ സന്ധ്യയില്‍ പ്രശസ്ത
പിന്നണി ഗായികമാരായ ശാരികയും, സൈറ ബാബുവും പങ്കെടുത്തു.
കെ വി അബ്ദുല്‍ ഖാദര്‍ (എം എല്‍ എ) ഉദ്ഘാടനം ചെയ്തു. ഗാന രചിയിതാവ് റഫീഖ് അഹമ്മദ് മുഖ്യാതിഥിയായി. കെ.എ മോഹന്‍ദാസ്,
മാലിക്കുളം അബാസ്, സി.കെ വേണു, കീക്കോട്ട് ഹൈദ്രോസ് കോയ തങ്ങള്‍, റസാഖ് അറക്കല്‍, എ എച്ച് അക്ബര്‍ എന്നിവര്‍
സംബന്ധിച്ചു..