തിരുവത്ര മഹല്ല് പ്രസിഡണ്ടിന്റെ
വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു ഹനീഫ കൊലക്കേസിലെ മഹല്ല് ഇടപെടലുകളിലെ
പ്രതികാരമെന്ന് സംശയം
Posted on 22 August 2015
ചാവക്കാട് : തിരുവത്ര മഹല്ല് പ്രസിഡന്റ് എ സി സൈനുദ്ധീന്‍ ഹാജിയുടെ വീട്ടിലെ ആക്ടിവ മോട്ടോര്‍
സൈക്കിള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സംഭവം. മോട്ടോര്‍ സൈക്കിള്‍
പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിനു മുന്‍വശത്തെ റൂമില്‍ ഉറങ്ങിയിരുന്ന സൈനുദ്ധീന്‍ ഹാജിയുടെ
പേരക്കുട്ടികളാണ് സംഭവം കണ്ടത്. വെളിച്ചം കണ്ടു ജനല്‍ തുറന്നു നോക്കുകയായിരുന്നു. വീടിന്റെ
പുറകുവശത്തെ ജനല്‍ തുറന്നാണ് അക്രമികള്‍ വന്നതെന്ന് കരുതുന്നു. ഇവിടെ അക്രമികളുടെതെന്നു
സംശയിക്കുന്ന കാല്പാടുകള് കാണുന്നുണ്ട്. എ ഐ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട
മഹല്ല് ജോയിന്റ് സെക്രട്ടറി കൂടിയായ എ സി ഹനീഫയുടെ കേസ് സി ബി ഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മറ്റും കമ്മിറ്റി പ്രസ്താവനയും പരാതിയും അധികാരികള്‍ക്ക്
നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണോ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ചാവക്കാട്
പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.