15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-09-2015 Tuesday

ദേശീയപാത തിരുവത്രയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു

posted on 23 September 2015
ചാവക്കാട്: ദേശീയപാത തിരുവത്രയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചാവക്കാട് മേഖലയിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ തിരുവനന്തപുരം കഴവൂര്‍ കാഞ്ഞിരകുളം കൊറ്റംപഴഞ്ഞി വീട്ടില്‍ രാമചന്ദ്രനാണ് (55) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.30നാണ് അപകടം. തിരുവത്ര ടി.എം. ഹാളിനു മുന്‍വശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. ചേറ്റുവ ഹാര്‍ബറിലെ ബോട്ടിലെ മത്സ്യത്തൊഴിലാളികളും പൊന്നാനി സ്വദേശികളുമായ അക്ബര്‍, റഹീം എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് രാമചന്ദ്രനെ ഇടിച്ചത്. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ മുതുവട്ടൂര്‍ രാജ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ നാട്ടുകാരാണ് ആസ്​പത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശി ചരിവിള വാസുദേവന്റെ തിരുവത്ര അത്താണിയിലുള്ള വീട്ടിലാണ് രാമചന്ദ്രന്‍ താമസിച്ചിരുന്നത്. കുടുംബം നാട്ടിലാണ്. ഭാര്യ: ശകുന്തള. മക്കള്‍: രജിത്ത്, രഞ്ജിത്ത്. പന്ത്രണ്ട് വര്‍ഷമായി ചാവക്കാട് മേഖലയില്‍ ജോലി ചെയ്യുന്നു. മൃതദേഹം രാജ ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. .