posted on 23 September 2015 ചാവക്കാട്: തൊട്ടാപ്പില്‍
പൊതുടാപ്പിലെ വെള്ളം ദുരുപയോഗം ചെയ്തത് എതിര്‍ത്ത വീട്ടമ്മയെ യുവാവ് വീട്ടില്‍
കയറി മര്‍ദ്ദിച്ചു. വീട്ടമ്മയുടെ വീടിനു മുന്‍വശത്ത് റോഡരികെയുള്ള പൊതുടാപ്പിലെ
വെള്ളം ദുരുപയോഗിക്കുന്നത് കണ്ടാണ് വീട്ടമ്മ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം
ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വീട്ടമ്മ പറഞ്ഞത് കേട്ട് പോയ യുവാവ് വൈകീട്ട്
അഞ്ചോടെ തിരിച്ചെത്തി വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.. |