banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-04-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി

Posted on: 24 April 2014
23-04-14  Car Fire
ഗുരുവായൂര്‍:  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി.  ഡ്രൈവറും യാത്രക്കാരും തക്കസമയത്ത് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പെരിങ്ങോട്ടുകര പഴുവില്‍ മേക്കാട്ടുക്കുളം ആന്റുവിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിക ടാക്‌സി കാറിനാണ് വൈകീട്ട് നാല്മണിയോടെ ഗുരുവായൂര്‍ തെക്കേനടയില്‍ മഹാരാജ ജംഗ്ഷനില്‍ തീപിടിച്ചത്. പഴുവില്‍ നിന്ന് കുന്നംകുളം ആര്‍ത്താറ്റേക്ക് യാത്രക്കാരുമായി വാടക പോവുകയായിരുന്നു കാറ്. രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയുമാണ് യാത്രക്കാരായി കാറില്‍ ഉണ്ടായിരുന്നത്. പഴുവില്‍ സ്വദേശി കോനോത്ത് ഷാജുവാണ് കാറോടിച്ചിരുന്നത്. മഹാരാജ ജംഗ്ഷനിലെത്തിതോടെ മുന്‍വശത്ത് നിന്ന് പുക ഉയരുകയും, കാറിന്റെ എഞ്ചിന്‍ തനിയെ ഓഫാവുകയുമായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ താക്കോല്‍ എടുത്ത് യാത്രക്കാരോടൊപ്പം പുറത്തിറങ്ങി. തുടര്‍ന്ന് തീ ആളി പടരുകയും, ഓഫായിരുന്ന എഞ്ചിന്‍ തനിയെ സ്റ്റാര്‍ട്ടാവുകയും ചെയ്തു. വിവരമറിയച്ചതിനെ തുടര്‍ന്ന്  ഫയര്‍ഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാജ ജംഗ്ഷനില്‍ പത്ത് മിനിട്ടോളം ഗതാഗത തടസ്സം നേരിട്ടു.