Posted on 24 April 2014 ഗുരുവായൂര്‍:
ഗുരുവായൂരില്‍ സ്ലാബില്ലാത്ത നാലടിയോളം താഴ്ചയുള്ള കാനയിലേക്ക് വീണയാളെ
രക്ഷപ്പെടുത്തി. തെക്കെനടയിലുള്ള സ്ലാബില്ലാത്ത കാനയിലാണ് മധ്യവയസ്കന് രാത്രി
എട്ടോടെ വീണത്. ആറന്മുള സ്വദേശി സന്തോഷാണ് വീണത്. മലിനജലം ഒഴുകുന്ന കാനയിലേക്കാണ്
വീണത്. കാനക്ക് സമീപം നിന്നിരുന്നയാളെ കാണാതായതിനെ തുടര്‍ന്ന് ആക്ട്സിലേക്ക്
വിവരം അറിയിക്കുകയായിരുന്നു. എഴുന്നേല്ക്കാനാവാതെ കാനയില്‍ കിടക്കുന്ന
അവസ്ഥയില്‍ കണ്ട ഇയാളെ പുറത്തെടുത്ത് കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം
ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ നിസാര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. . |