banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-09-14 Thursday

നഗരമധ്യത്തിലെകവര്‍ച്ച  രണ്ടുപേര്‍ കസ്റ്റഡിയില്‍

Posted on: 25 September 2014
24-09-14 cc cam image of kavarchaചാവക്കാട്‌: ചാവക്കാട്‌ നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പോലീസ്‌ കസ്റ്റഡിയിലായതായി സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചയാണ് ബസ്സ്‌ കാത്ത്‌ നിന്നിരുന്ന ബ്ലാങ്ങാട് സ്വദേശി കള്ളാമ്പി ഹസ്സന്റെ (48 )കയ്യില്‍ നിന്നും ബൈക്കിലെത്തിയ അജ്ഞാതസംഘം ഇരുപത്തിയഞ്ച് ലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നത്.
അഞ്ചങ്ങാടി, മുനക്കകടവ്‌ സ്വദേശികളാണ് പൊലീസിന്റെ വലയില്‍ അകപ്പെട്ടിട്ടുള്ളത്. ഇതില്‍ ഒരാളോട് പണം കൊണ്ടുപോകുന്ന വിവരം ഹസ്സന്‍ സൂചിപ്പിചിരുന്നത്രേ. തിരുവത്ര ബേബിറോഡ്‌ സ്വദേശിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സൂചന. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ വേണ്ടി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ജില്ലക്ക്‌ പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ പണത്തിന്റെ യഥാര്‍ത്ഥ ഉടമ മലപ്പുറം പെരുമ്പടപ്പ്‌ സ്വദേശിയായ ദാവൂദ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ രേഖകള്‍ ഹാജരാക്കിയതായി പറയുന്നു. ദാവൂദിന്റെ  സഹായി ഹാരിസാണ് ട്രാഫിക്‌ ഐലണ്ടിനു സമീപം കാത്തിരുന്ന തനിക്ക്‌  കാറിലെത്തി പണം കൈമാറിയതെന്ന് ഹസ്സന്‍ പോലീസിനോട് പറഞ്ഞിരുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയിലെ  ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നഷ്ടപ്പെട്ട പണം കണ്ടെത്തിയാല്‍ എന്ഫോഴ്സ്‌മെന്റിനു കൈമാറും. സാമ്പത്തികമായ ഇടപാടുകള്‍ സംബന്ധിച്ച കേസ്‌ പോലീസ്‌ കൈകാര്യം ചെയ്യില്ല. പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഹസ്സന്‍ നല്‍കിയ  കേസ് മാത്രമായിരിക്കും ചാവക്കാട്‌ പോലീസ്‌ അന്വേഷിക്കുക.