banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-02-15 Saturday

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം - പ്രസ്സ്‌ഫോറം പ്രതിഷേധിച്ചു

posted on 28 February 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ദോസ്ത് ലേബര്‍ ക്യാമ്പ് നഗരസഭ അടച്ചു പൂട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. ടി സി വി  റിപ്പോര്‍ട്ടര്‍ കെ വി സുബൈര്‍, മാധ്യമം ലേഖകന്‍ ലിജിത്ത് തരകന്‍, ദേശാഭിമാനി ലേഖകന്‍ ടി ബി ജയപ്രകാശ് എന്നിവര്‍ക്ക് നേരയാണ് കയ്യേറ്റം നടന്നത്. ലേബര്‍ ക്യാമ്പിന്റെ ഉടമസ്ഥനെന്ന് അവകാശപ്പെടുന്ന ജ്യോതിഷും മേല്‍നോട്ടകാരനാണെന്ന വകാശപ്പെട്ടെത്തിയ  മനോജും അടങ്ങിയ  സംഘമാണ് ഇവരെ കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്സ് ഫോറം അടിയന്തിര യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരായ പ്രതികളെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷ്ണര്‍, സി ഐ  എസ് ഐ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രസിഡന്റ് വേണു എടക്കഴിയൂര്‍ അധ്യക്ഷനായി. സെക്രട്ടറി കെ വി സുബൈര്‍, ട്രഷറര്‍ മുനേഷ് നെന്മിനി, ജോഫി ചൊവ്വന്നൂര്‍, പി കെ രാജേഷ് ബാബു, സുരേഷ് വാര്യര്‍, കെ ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.