Posted on 28 March 2015 ചാവക്കാട് : മണത്തല
ബി.ബി.എ.എല്‍.പി.സ്‌കൂള്‍ അക്ഷരാഭ്യാസത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക്. തീരദേശത്ത
മത്‌സ്യബന്ധനവുമായി ബന്ധപ്പെട്ട സാധാരണക്കാരുടെ മക്കള്‍ക്ക് സ്‌കൂള്‍
വിദ്യാഭ്യാസമെന്നത് പലപ്പോഴും കിട്ടാക്കനിയായ കാലഘട്ടത്തിലാണ് ഈ
വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1966 ജൂണ്‍ 1-ാം തിയ്യതിയാണ് ഈ
സ്‌ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്‌ക്കൂള്‍ സ്ഥാപനത്തിനായി പരിശ്രമിച്ചത്
നാട്ടിലെ പ്രമുഖനായിരുന്ന പരീത് സാഹിബും കൂട്ടരുമായിരുന്നു. ഈ സ്‌ക്കൂളിന്റെ
പ്രഥമ മാനേജരും പരീത് സാഹിബ് ആയിരുന്നു. അദ്ദേഹം സ്‌ക്കൂള്‍ കമ്മിറ്റിക്ക് രൂപം
കൊടുക്കുകയും ഈ കമ്മിറ്റി സ്‌ക്കൂളിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍
നേതൃത്വം വഹിക്കുകയും ചെയ്തു. ശ്രീ. പി. എ തോമാസ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററും, ശ്രീ സി.
കെ രാഘവന്‍ മാസ്റ്റര്‍ സഹാദ്ധ്യാപകനായി 91 വിദ്യാര്‍ത്ഥികളോടുകൂടി ഒന്നാം തരം
ആരംഭിച്ചു. നിപുണനും ത്യാഗസമ്പന്നനുമായ തോമാസ് മാസ്റ്ററുടെ നിസ്വാര്‍ത്ഥമായ
കര്‍മ്മേത്‌സുകതയുടെ സത്ഫലമെന്നോണം സ്‌ക്കൂള്‍ പടിപടിയായി വളര്‍ന്നു.
കുട്ടികളുടെ വര്‍ദ്ധനവിനനുസരിച്ച് വര്‍ഷം തോറും ക്ലാസ്സുകള്‍ കൂടിവന്നു. 1972ല്‍
സ്ഥാപകമേനേജര്‍ സ്‌ക്കൂള്‍കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം സിദ്ധീഖ് മസ്ജിദ്
ജുമാഅത്ത് കമ്മറ്റിക്ക് കൈമാറി. ഈ വര്‍ഷത്തെ ജില്ലാ പി.ടി.എ.യുടെ ബെസ്റ്റ് പി.ടി.എ.
അവാര്‍ഡ്, ഹരിതം അവാര്‍ഡ് എന്നിവ ലഭിച്ചു. സ്‌കൂളിലെ നാടകക്കൂട്ടം നിര്‍മ്മിച്ച
തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും എന്ന ഹൃസ്വചിത്രം ഇതിനോടകം
ഏഴില്‍പരം രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ജൂബിലി വര്‍ഷം
പൂര്‍വ്വാധ്യാപക വിദ്യാര്‍ത്ഥി സംഗമം, സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍,
സ്മാര്‍ട്ട് ക്ലാസ്സ് റൂം, കിച്ചന്‍ കം സ്റ്റോര്‍ നിര്‍മ്മാണം എന്നിങ്ങനെ
വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആഘോഷക്കമ്മറ്റി
ഭാരവാഹികളായ പി എസ് ഷാഹു, ടി പി സര്‍ഫുന്നീസ, റാഫി നീലങ്കാവില്‍, എം ബി അഷ്‌റഫ്, ഹെല്‍ന
ലോറന്‍സ് എന്നിവര്‍ അറിയിച്ചു. |