banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-09-14 Tuesday

മദ്യത്തിനും മയക്കുമരുന്നിരുമെതിരെ പോരാടാനുറച്ച് മഹിളാസംഘം ലീഡേഴ്‌സ് ക്യാമ്പിന് സമാപനം

posted on 30 September 2014
29-09-14 mahila
ഗുരുവായൂര്‍: സമൂഹത്തെ കാര്‍ന്നു തിന്നുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനും, മദ്യവര്‍ജ്ജനത്തിലൂടെ സമൂഹത്തില്‍ മദ്യത്തിന്റെ ഉപഭോഗം ഇല്ലാതാക്കുന്നതിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും തീരുമാനമെടുത്ത് കേരള മഹിളാ സംഘം സംസ്ഥാന നേതൃത്വ ക്യാമ്പിന് പരിസമാപ്തിയായി. കക്ഷിരാഷ്ട്രീയത്തിനതീതമായി സ്ത്രീകളെ സംഘടിപ്പിച്ച് 1000 ഗ്രാമപഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി പതിനായിരം സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഒരു ലക്ഷം സ്ത്രീകളെ സ്‌ക്വാര്‍ഡ് പ്രവര്‍ത്തനത്തില്‍ അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ക്യാമ്പയിനിന്റെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എല്ലാ ജില്ലയിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആദിവാസി, ദളിത്, മറ്റ് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ക്യാമ്പയിനുകളും, ബോധവത്കരണപരിപാടികളും സംഘടിപ്പിക്കും. അതിനായി കൗണ്‍സിലിംങ് സെന്ററുകള്‍ സ്ഥാപിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ നികുതി, വെള്ളക്കരം, ബസ് ചാര്‍ജ്ജ്, കറന്റ് ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ ഒക്‌ടോബര്‍ 23 ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. വനിത വകുപ്പ് രൂപീകരിക്കുന്നതിനും, വനിതാ സംവരണ ബില്‍ പാസ്സാക്കുന്നതിനും വേണ്ടി പ്രക്ഷോഭം തുടരുവാനും ലീഡേഴ്‌സ് ക്യാമ്പില്‍ തീരുമാനമെടുത്തതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘടനാ റിപ്പോര്‍ട്ടും, ഭാവി പരിപാടികളും സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍ ക്യാമ്പില്‍ അവതരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹിളാ സംഘവും എന്ന വിഷയത്തെക്കുറിച്ച് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍ ക്ലാസ്സെടുത്തു.  വി എസ് സുനില്‍കുമാര്‍ എംഎല്‍എ ക്യാമ്പിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പി ബീന (തിരുവനന്തപുരം), ജഗദമ്മ (കൊല്ലം), ഗീതാ രവീന്ദ്രന്‍ (പത്തനംതിട്ട), ലീനമ്മ ഉദയകുമാര്‍ (കോട്ടയം), ദീപ്തി അജയകുമാര്‍ (ആലപ്പുഴ), എസ് ശ്രീകുമാരി (എറണാകുളം), ഷീലാ വിജയകുമാര്‍ (തൃശ്ശൂര്‍), സമുലത മോഹന്‍ദാസ് (പാലക്കാട്), ഗിരിജാ വത്സരാജ് (മലപ്പുറം), റീന സുരേഷ് (കോഴിക്കോട്), സാവിത്രി (കണ്ണൂര്‍), ഭാര്‍ഗ്ഗവി (കാസര്‍കോഡ്), സുലേഖ സലിംജാന്‍ (വയനാട്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി എന്‍ ഉഷ ക്യമ്പ് അവലോകനം നടത്തി. ക്യാമ്പിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കമലം സദാനന്ദന്‍, വര്‍ക്കിംങ് പ്രസിഡണ്ട് ഇന്ദിരാ രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് എ എസ് ബിജിമോള്‍ എംഎല്‍എ, ഗീതാ ഗോപി എംഎല്‍എ, സംഘാടക സമിതി സെക്രട്ടറി ഷീലാ വിജയകുമാര്‍, സ്വര്‍ണ്ണലത ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.