banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-09-14 Tuesday

മീനകൂമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം - ഓക്‌ടോബര്‍ രണ്ടിന് തീരദേശ സായാഹ്ന ധര്‍ണ്ണ

posted on 30 September 2014
ചാവക്കാട്: പരമ്പരാഗത മത്സ്യത്തൊഴിളാളികളുടെ തൊഴിലും ഇടവും നിഷേധിക്കുന്ന ഡോ. മീനകൂമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഓക്‌ടോബര്‍ രണ്ടിന് തീരദേശ സായാഹ്ന ധര്‍ണ്ണ ചാവക്കാട് നടത്താന്‍ മത്സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി യോഗം തീരുമനിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ മറവില്‍ കടലോര മക്കള്‍ക്ക് വീട് നിര്‍മ്മിക്കാനൊ പുനര്‍നിര്‍മ്മിക്കാനൊ കഴിയാത്ത അവസ്ഥയാണുള്ളത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് കുത്തക കമ്പനികള്‍ക്ക് മാത്രം അവസരമൊരുക്കുന്നതാണ് മീനാകുമാരി റിപ്പോര്‍ട്ട് എന്നതിനാല്‍ മുഴുവന്‍ മത്സ്യതൊഴിലാളികളും ബഹുജനങ്ങളും സായാഹ്ന ധര്‍ണയില്‍ പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി പുരുഷോത്തമന്‍ മാസ്റ്റര്‍ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, കെ എം അലി, എന്‍ വി സോമന്‍, പി പി നാരായണന്‍,  എം ഹനീഫ്, പി എം സിദ്ധി, എം എം ഫാറൂഖ് എന്നിവര്‍ സംസാരിച്ചു..