ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ പ്രതിഷ്ടാദിന ഉത്സവം വിവിധ
പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി
ചെറായി പുരുഷോത്തമന്‍, സഹതന്ത്രി സന്തോഷ്, മേല്‍ശാന്തി ബിനില്‍ എന്നിവര്‍
മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തില്‍
നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. രാത്രി നാഗയക്ഷി സേവാസമിതിയുടെ സംഗീത നിശ
പരിപാടി അരങ്ങേറി. ക്ഷേത്രകമ്മറ്റി ഭാരവാഹികളായ കുന്നത്ത് സുബ്രഹ്മണ്യന്‍, രാമി
അഭിമന്യു, വെള്ളകുലവന്‍ ശങ്കരനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.