15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-03-2016 Friday

പെസഹ ആചരിച്ചു

Posted on 25 March 2016
24-03-16 pesaha
ചാവക്കാട്: വിനയത്തിന്റെ മാതൃക കാണിച്ച് യേശു ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ്മ പുതുക്കി പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ പെസഹ ആചരിച്ചു.
രാവിലെ നട  തിരുകര്‍മ്മങ്ങള്‍ക്കും കാല്‍കഴുകല്‍ ശുശ്രൂഷക്കും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് പെസഹാദിന സന്ദേശം നല്‍കി. ഫാ.ജോസ് ചാലയ്ക്കല്‍, ഫാ.സജി കിഴക്കേക്കര എന്നിവര്‍ സഹകാര്‍മ്മികരായി. രാത്രി എട്ടു വരെ ദിവ്യകാരുണ്യ ആരാധന ഉണ്ടായി. തുടര്‍ന്ന് പൊതു ആരാധനക്ക് ശേഷം പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിച്ചു കൊണ്ട് തീര്‍ത്ഥകേന്ദ്രത്തില്‍ നടക്കുന്ന ദുഖവെള്ളി ആചരണത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിക്കും. റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പീഡാനുഭവ ചരിത്രവായന, കുരിശു ചായ്ക്കല്‍ എന്നിവക്ക് ശേഷം വൈകീട്ട് നാല് വരെ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുത്തന്‍പാന ആലാപനമുണ്ടാവും. നാലിന് പാലയൂര്‍, മമ്മിയൂര്‍, പാലുവായ് മേഖലകളില്‍ നിന്നുള്ള കുരിശിന്‍്റെ വഴികള്‍ തീര്‍ത്ഥകേന്ദ്രത്തില്‍ എത്തും. തുടര്‍ന്ന് തീര്‍ത്ഥകേന്ദ്രാങ്കണത്തില്‍ അതിരൂപത ചാന്‍സലര്‍ ഫാ.മാത്യു കുറ്റിക്കോട്ടയില്‍ പീഡാനുഭവ സന്ദേശം നല്‍കും.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1