പുന്നയൂർ: ഗുരുവായൂർ എം.എൽ.എ പുന്നയൂർ പഞ്ചായത്തിൻറെ വികസനത്തിനായി യാതൊന്നും ചെയ്യാത്ത പൂർണ്ണ പരാജയമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ.
മുസ്ലിം ലീഗ് പുന്നയുർ പഞ്ചായത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുന്നയൂർ പഞ്ചായത്തിന് എന്തെങ്കിലും പദ്ധതി കൊണ്ട് വരുവാനോ, ധാരാളം രോഗികൾ ആശ്രയിക്കുന്ന പുന്നയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്ത് രോഗികൾക്ക് ആശ്വാസമേകാനോ നാളിതുവരെ എം.എൽ.എ ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. സുലൈമു വലിയകത്ത്, കെ.കെ ഇസ്മായിൽ, വി സലാം, സി മുഹമ്മദലി, മുട്ടിൽ ഖാലിദ്, മംഗല്യ മുഹമ്മദ് ഹാജി, കെ.കെ ഷംസുദ്ധീൻ, എ.വി അലി, പി.വി ഷിവാനന്ദൻ, അസീസ് മന്ദലാംകുന്ന്, കെ നൗഫൽ, കെ.വി സിദ്ധീഖ് ഹാജി, മുസ്തഫ തങ്ങൾ എന്നിവർ സംസാരിച്ചു.