ഗുരുവായൂര്‍ : ‘കൃഷ്ണ തത്വം സാംസ്‌കാരിക ദശാ പരിണാമങ്ങളിലൂടെ ‘ എന്ന വിഷയത്തില്‍ സംസ്‌കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരഭിച്ച സെമിനാറിന്റെ ഉദ്ഘാടനം നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കാലങ്ങളില്‍ വ്യാഖ്യാനിക്കാവുന്ന സര്‍വ്വകാല പ്രസക്തമായ ആശയസംഹിതയാണ് ശ്രീകൃഷ്ണന്റെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. പി. ഗോപിനാഥന്‍, ഡോ. ജി. ജയകൃഷ്ണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാര്‍ അക്ഷയ്, ഡോ. ലക്ഷ്മി ശങ്കര്‍, ഡോ. ഇ.കെ. സുധ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏലൂര്‍ ബിജു അവതരിപ്പിച്ച സോപാന സംഗീതം അരങ്ങേറി. ഭാരതീയചിത്രകലയിലെ കൃഷ്ണസങ്കല്പത്തെ കുറിച്ച് ചിത്രകലാനിരൂപകന്‍ ഡോ.വിജയകുമാര്‍ മേനോന്‍, കേരളീയ സംഗീതത്തെ കുറിച്ച് സുകുമാരി നരേന്ദ്രമേനോന്‍, ചുവര്‍ ചിത്രകലയിലെ കൃഷ്ണ സങ്കല്പത്തെ കുറിച്ച് കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറിന്റെ രണ്ടാം ദിവസം കേരളീയ ദൃശ്യകലയിലെ കൃഷ്ണ സാനിധ്യമെന്ന വിഷയത്തില്‍ സെമിനാറും കവി വി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ കൃഷ്ണ കവിതകള്‍ കോര്‍ത്തിണക്കി കാവ്യരസമാധുരിയും നടക്കും. വ്യാഴാഴ്ച വൈകീട്ട് 4ന് നടക്കുന്ന സമാപന സഭയില്‍ സാഹിത്യവിഭാഗം രാഷ്ടീയ സംസ്‌കൃത സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി. സി മുരളി മുഖ്യപ്രഭാഷണം നടത്തും.