ചാവക്കാട്: തിരുവത്രയിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ.
തിരുവത്ര സഫർ (30), ഷാനു (33), കടപ്പുറം മുനക്കക്കടവ് ഷിഹാബ് എന്നിവരെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുന്നയൂർ എടക്കര സ്വദേശി അലിയുടെ (22) പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തിരുവത്ര പുതിയറ പ്രദേശത്ത് വെച്ച് അലിയെ തടഞ്ഞ് നിർത്തി മൊബൈലിൽ ഫോട്ടോയെടുത്തെന്നും മർദ്ദിച്ച് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തിൽ യുവാക്കളെ ഞായറാഴ്ച്ചയാണ് കസ്റ്റഡിയിെലടുത്തത്. എന്നാൽ അറസ്റ്റ് നടപടികളെകുറിച്ചുള്ള വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.