അന്‍വര്‍ചാവക്കാട്: കോടതിയില്‍ നിന്ന് ജാമ്യം നേടി ഒളിവില്‍ പോയ രണ്ട് പിടികിട്ടാപ്പുള്ളികളെ ചാവക്കാട് പോലീസ് പിടികൂടി. തൊട്ടാപ്പ് ലൈറ്റ്ഹൗസിന് സമീപം രായംമരക്കാര്‍ വീട്ടില്‍ അന്‍വര്‍(39),പൊന്നാനി അഴീക്കല്‍ കൂട്ടൂസന്റകത്ത് അക്ബര്‍(40) എന്നിവരെയാണ് എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.മാരായ അബ്ദുള്‍ റഷീദ്, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 12 വര്‍ഷം മുമ്പ് ചാവക്കാട്ട്  നടന്ന കളവുകേസിലെ പ്രതിയാണ് അന്‍വര്‍. കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി മുങ്ങുകയായിരുന്നു ഇയാള്‍. നാല് വര്‍ഷം മുമ്പ് നടന്ന കേസിലെ പ്രതിയാണ് അക്ബര്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.