ബിരിയാണി വെപ്പും കഞ്ചാവ് വില്‍പ്പനയും – ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ചാവക്കാട്: ഒരു കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവറെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി വെന്മേനാട് കവല നാലകത്ത് നൗഷാദി(33)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കഞ്ചാവെത്തിക്കാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ സഹിതമാണ് പോലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാവിലെ 11ഓടെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് തോര്‍ത്തുമുണ്ട് മൂടി മറച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ് പൊതി. മണം പുറത്തുവരാത്ത വിധം ടാപ്പ് ഒട്ടിച്ച് മുറുക്കി കെട്ടിയ നിലയിലായിരുന്നു പൊതി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവുപൊതി പോലീസ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തൂക്കി നോക്കി. കഞ്ചാവിന്റെ മൊത്ത വ്യാപാരിയാണ് പിടിയിലായ നൗഷാദെന്ന് പോലീസ് പറഞ്ഞു. 250 ഗ്രാമില്‍ കുറഞ്ഞ കച്ചവടം ഇയാള്‍ ചെയ്യാറില്ലെന്നു പറയുന്നു. 250 ഗ്രാം കഞ്ചാവിന് 6000 രൂപയാണ് ഇയാള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയിരുന്നത്. മൊബൈലില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്നവര്‍ക്ക്...

Read More