Select Page

Day: February 2, 2018

കാരയൂര്‍ ഇ.എം.എസ്. സ്മാരക ഭവന സമുച്ചയത്തിന് ശാപമോക്ഷമായി

ഗുരുവായൂര്‍ : നഗരസഭയിലെ കാരയൂര്‍ ഇ.എം.എസ്. സ്മാരക ഭവന സമുച്ചയത്തിന് ശാപമോക്ഷമായി. വീടില്ലാത്ത പട്ടികജാതി കുംടിംബങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ താക്കോല്‍  ഒന്നാം നമ്പര്‍ ഭവനത്തിന് അര്‍ഹയായ അരീക്കര മിനിയ്ക്ക് കൈമാറി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍  കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ 43ാം വാര്‍ഡില്‍  55 സെന്റ് സ്ഥലത്ത് 6 കുടുംബങ്ങള്‍ക്ക് താമസിക്കാനായി 65 ലക്ഷം രൂപ ചെലവിട്ടാണ് ഭവനസമുച്ചയം നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഫ്ലാറ്റുകള്‍  ഗുണഭോക്താക്കള്‍ക്ക് കൈമാറാത്തതിനെ കുറിച്ച് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തടര്‍ന്നാണ് ഇവ കൈമാറുന്നതിനുള്ള നടപടികള്‍...

Read More

ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം ഞായറാഴ്ച

 ചാവക്കാട് : ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം  ഞായറാഴ്ച  ചാവക്കാട് നടത്തുമെന്ന് ദഅവ സമിതി ജില്ല ചെയര്‍മാന്‍ കാസിം ചൊവ്വല്ലൂര്‍പടി, ഐ എസ് എം  ജില്ലപ്രസിഡന്റ് നിസാര്‍ വെങ്കിടങ്ങ്, ദഅവ സമിതി ചാവക്കാട് മണ്ഡലം സെക്രട്ടറി സലീം ബുസ്താനി, ഐ എസ് എം മേഖല സെക്രട്ടറി ഷംസാദ് എളവള്ളി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിസ്ഡം ഗേ്‌ളാബല്‍ ഇസ്‌ലാമിക്ക് മിഷന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുക്കും. ആത്മീയ ചൂഷണത്തിനെതിരെയുള്ള ബോധവത്ക്കരണമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. സമകാലിക കാലഘട്ടത്തില്‍ യുവജനം നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ ഫൈസല്‍ മൗലവി, അഷറഫ് സുല്ലമി, അബ്ദുലത്തീഫ് സുല്ലമി, താജുദ്ധീന്‍ സ്വലാഹി, ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു....

Read More

കുട്ടികളെ പിടുത്തക്കാരൻ എന്നാരോപിച്ചു വൃദ്ധനെ ആൾക്കൂട്ടം തല്ലിച്ചതച്ചു

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നെന്നാരോപിച്ച് യാചകനായ വൃദ്ധനെ പൊന്നാനിയില്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊന്നാനി നഴ്‌സിങ് ഹോമിനടുത്ത് വ്യാഴാഴ്ച പത്തുമണിയോടെയാണ് സംഭവം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ട് ചവിട്ടുകയും നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയുംചെയ്തു. ആന്ധ്ര സ്വദേശിയാണ് ഇയാള്‍. ഇയാളില്‍നിന്ന് ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റു. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് ആളുകളെ തുരത്തിയത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആസ്പത്രിയിലെത്തിച്ചു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴിന് മരക്കടവില്‍ ഭിക്ഷയാചിച്ച ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം. വ്യാഴാഴ്ച രാവിലെ പൊന്നാനി ബീച്ചിലെത്തിയ അച്ഛനെയും മകനെയും ചിലര്‍ മര്‍ദിച്ചിരുന്നു. ഇവര്‍...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2018
S M T W T F S
« Jan   Mar »
 123
45678910
11121314151617
18192021222324
25262728