Select Page

Day: June 2, 2018

അല്ലാമ ഇഖ്ബാൽ കുടുംബ സംഗമവും ഇഫ്താർ വിരുന്നും

മന്ദലാംകുന്ന്: അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ മന്ദലാംകുന്ന് ജൗഹരിയ മദ്രസയിൽ നടന്ന കുടുംബ സംഗമവും ഇഫ്താർ വിരുന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അല്ലാമ ഉഖ്ബാൽ സ്മാരക സാംസ്കാരിക സമിതി പ്രസിഡണ്ട് കെ.കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് എ.എം അലാവുദ്ധീൻ, മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ ഫൈസി, പുന്നയൂർ ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് കെ.എസ് സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, ചാവക്കാട് തഹസിൽദാർ കെ പ്രേംജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ് അനിൽ കുമാർ, സന്തോഷ് ദേശമംഗലം, ലിജോ പനക്കൽ, വി സലാം, പി.എ ഷാഹുൽ ഹമീദ്, കെഎം ഹല്ലാജ്, വി.എ അബൂബക്കർ, പി.എം ഫസലുദ്ധീൻ, എ.കെ ഹനീഫ, ടി.എം ജിൻഷാദ്, പി.എം കബീർ, പി.എസ് മനാഫ്, കെ.ബി ബാദുഷ എന്നിവർ പങ്കെടുത്തു. അസീസ് മന്ദലാംകുന്ന് സ്വാഗതവും പി.എ നസീർ നന്ദിയും...

Read More

നോട്ട് വേട്ട – പോലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്

ചാവക്കാട് : ഒന്നരക്കോടിയുടെ അസാധു നോട്ട് കൈവശം വച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ബിജുവാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പൊലീസുകാര്‍ക്കുമൊപ്പം മേശയ്ക്കു പുറത്ത് അസാധു നോട്ടുകള്‍ നിരത്തിവച്ചുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇന്നലെ എടുത്ത ഈ ഫോട്ടോ ഇന്നു പല വാര്‍ത്താ മാധ്യങ്ങളില്‍ വരികയും ചെയ്തു. അസാധു നോട്ടുമായി പിടിയിലായ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് സംഘം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് പൊലീസുകാരൻ അല്ലാത്ത ഒരാൾ ഇവർക്കൊപ്പം നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബിജു എങ്ങനെ പൊലീസുകാരനായി എന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചതോടെയാണ് പൊലീസ് സംഘത്തോടൊപ്പം ഇയാൾ കുമ്മനടിച്ച വിവരം മാധ്യമ പ്രവര്‍ത്തകര്‍പോലും അറിയുന്നത്. അസാധുനോട്ട് സംഘത്തെ കുറിച്ച് വിവരം നൽകിയ ആളാണെന്നും പറയപ്പെടുന്നു. എങ്കിൽപ്പോലും എങ്ങനെ പൊലീസ് സംഘത്തോടൊപ്പം കയറിക്കൂടിയെന്നാണ് ചോദ്യം. കഴിഞ്ഞ ദിവസമാണ് ഒന്നരക്കോടിയുടെ അസാധു നോട്ടുമായി രണ്ടു കാറുകളില്‍ സഞ്ചരിക്കുകയായിരുന്ന...

Read More

ഡി വൈ എഫ് ഐ നേതാവിന്‍റെ അനധികൃത പണപ്പിരിവ് – വാര്‍ത്ത അടിസ്ഥാനരഹിതം

ചാവക്കാട് : അനധികൃത പണപ്പിരിവ് നടത്തിയതിനു ഡി വൈ എഫ് ഐ നേതാവിന് സി പി എം ഏരിയാ കമ്മിറ്റിയുടെ പരസ്യശാസന നല്‍കി എന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അംഗവുമായ കെ കെ മുബാറക്കിനെതിരെയാണ് ചില പത്രങ്ങളില്‍ വ്യാജ വാര്‍ത്ത വന്നത്. വിദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അനുഭാവികളുടെ സംഘടനകളില്‍ നിന്നും പണപ്പിരിവ് നടത്തിയെന്നായിരുന്നു വാര്‍ത്തയിലെ പ്രധാന ആരോപണം. വാര്‍ത്തയുടെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. കെ കെ മുബാരക്കിനെ അനുകൂലിച്ച് പാര്‍ട്ടി അനുഭാവികളും ഇതര പാര്‍ട്ടി പ്രവര്‍ത്തകരുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ രംഗത്ത് വരികയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണമെന്നും സി പി എം ചാവക്കാട്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2018
S M T W T F S
« May   Jul »
 12
3456789
10111213141516
17181920212223
24252627282930