തൊട്ടാപ്പ് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം റോഡുകളും വീടുകളും വെള്ളത്തിൽ

ചേറ്റുവ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്തമഴയെ തുടർന്ന് കടപ്പുറം പഞ്ചായത്തിലെ 14,15,16 വാർഡുകളിലെ വീടുകൾ വെള്ളത്തിൽ. ഈ മേഖലയിലെ പല വീട്ടുകാരും പുറം ലോകവുമായി ബന്ധപ്പെടാൻ വഞ്ചിയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്നത്തിനു തുടർന്ന് കക്കൂസ് നിറഞ്ഞുകവിഞ്ഞു ദുർഗന്ധം വമിക്കുന്നുണ്ട്. സ്ഥിതി വളരെ മോശമായിട്ടും ആരോഗ്യ പ്രവർത്തകരോ പഞ്ചായത്ത്‌ അധികൃതരോ സ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്ന് നിവാസികൾ പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അഞ്ചങ്ങാടി സെന്ററിലെ ഹോട്ടൽ ലക്കിസ്റ്റാർ മറ്റ് ഹോട്ടലുകളും മറ്റും വെള്ളകെട്ടു മൂലം തുറക്കാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികളും മറ്റും ദുരിതത്തിലായി. കടപ്പുറം അഞ്ചങ്ങാടിയിലെ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ മുൻപിൽ വെള്ളക്കെട്ട് അദിരൂക്ഷമാണ്. ഫോട്ടോ : കടപ്പുറം തൊട്ടാപ്പിൽ വെള്ളകെട്ടിനെ തുടർന്ന് തൊട്ടാപ്പ് മദ്രസ്സക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾ വീട്ടുസാധന ങ്ങൾ വാങ്ങാൻ വഞ്ചിയിൽ...

Read More