പുന്ന നൗഷാദ് വധം അറസ്റ്റ് അഞ്ചായി

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോപുലർ ഫ്രണ്ട് തൃശൂർ ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), പോപുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ് അബൂബക്കർ (43), എസ്.ഡി.പി.ഐ പ്രവർത്തകരായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ(26), പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ(30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ്...

Read More