നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാൽ ഇടിച്ചു തെറിപ്പിച്ചു – മേഖലയിൽ വൈദ്യുതി നിലച്ചു

തിരുവത്ര : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് വൈദ്യുതി കാൽ മൂന്നായി ഒടിഞ്ഞു. മേഖലയിൽ വൈദ്യുതി നിലച്ചു. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ തിരുവത്ര സർവ്വീസ് സഹകരണ ബാങ്കിന് മുൻവശമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ അതിവേഗതയിൽ ബൈക്കുമായുള്ള ഇടി ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. തൊട്ടടുത്ത് പാർക്ക് ചെയ്തു കിടന്നിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്ന ബംഗാളി തെഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ കെ എസ് ഇ ബി ഓഫീസിൽ വിളിച്ചറിയച്ചതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. ആർക്കും പരിക്കുകളില്ല. ഫോട്ടോ : കെ എസ് ഇ ബി ജീവനക്കാർ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള...

Read More