Select Page

Day: September 5, 2019

കുഴികളടക്കും – ബസ്സ്‌ സമരം താത്കാലികമായി പിൻവലിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്ക് പിൻവലിച്ചു. ഇന്ന് രാത്രി ഒൻപതു മണിമുതൽ ഒരു മണിക്കൂർ നേരം ബസ്സ്‌ ജീവനക്കാരുമായി സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് താത്കാലികമായി പിൻവലിച്ചത്. ചാവക്കാട് സ്റ്റേഷൻ ഓഫീസർ ആർ ടി ഒ, പി ഡബ്ള്യു ഡി ഉദ്യോഗസ്ഥർ എന്നുവരുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്ന് ഇന്ന് രാത്രി തന്നെ വലിയ കുഴികളെല്ലാം മെറ്റൽ ഇട്ട് നികത്താം എന്ന് ഉറപ്പ് ലഭിച്ചതായി പറയുന്നു. നാളെ രാവിലെ പത്തുമണിയായിട്ടും കുഴികൾ നികത്താനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ രാവിലെ         പത്തുമണിമുതൽ ബസ്സ്‌ സർവ്വീസ് നിർത്തിവെക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത ബസ്സ് തൊഴിലാളികളുടെ പ്രതിനിധികൾ...

Read More

‘ഗുരുശ്രേഷ്ഠ അവാർഡ്’ പാലയൂർ സ്വദേശി വി ജെ ജെസി ടീച്ചർ ഏറ്റുവാങ്ങി

ചാവക്കാട് : സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപികയും പാലയൂർ സ്വദേശിയുമായ വി.ജെ. ജെസി ടീച്ചർ ഏറ്റുവാങ്ങി. തൊടുപുഴ ഭരണങ്ങാനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഫെഡറേഷൻ കേരളാ ഘടകം പ്രസിഡൻറ് കോന്നിയൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. 2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജെസി ടീച്ചറെ  അവാർഡിന് തിരഞ്ഞെടുത്തത്. നൂറിൽ താഴെമാത്രം വിദ്യാർഥികളുണ്ടായിരുന്ന തീരദേശ മേഖലയിലെ ഈ വിദ്യാലയം ഇരുന്നൂറോളം വിദ്യാർഥികളുമായി ജില്ലയിലെ മാതൃകാ വിദ്യാലയമായിരിക്കുകയാണ്. പാലയൂർ ചിറ്റിലപ്പിള്ളി ആന്റണിയുടെ ഭാര്യയാണ് ജെസി ടീച്ചർ. ഫോട്ടോ :  –  ‘ഗുരുശ്രേഷ്ഠ അവാർഡ്’ റോഷി അഗസ്റ്റിൻ എം.എൽ.എയിൽ നിന്നും വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി....

Read More

ബസ്സ്‌ പണിമുടക്ക് – പോലീസ് ഇടപെടൽ – ഇന്ന് രാത്രി കുഴികൾ അടക്കും

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്കിനെ തുടർന്ന് പോലീസ് ഇടപെടൽ ഫലം കാണുന്നു. ഇന്ന് അഞ്ചുമണിക്ക് ബസ്സ്‌ ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ചാവക്കാട് പോലീസ് ആർ ടി ഒ, പി ഡബ്ള്യു ഡി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇന്ന് രാത്രി തന്നെ വലിയ കുഴികളെല്ലാം മെറ്റൽ ഇട്ട് നികത്താം എന്ന് ധാരണയായി. എന്നാൽ പണിമുടക്ക് നിർത്തിവെക്കുന്നതിനെ കുറിച്ച് തൊഴിലാളികളുമായി തന്നെ സംസാരിക്കണമെന്ന് ബസ്സ്‌ ഓണേഴ്‌സ് പോലീസിനെ അറിയിച്ചു. ഇന്ന് രാത്രി ഒമ്പതുമണിക്ക് ശേഷം തൊഴിലാളികളുമായി പോലീസ് ചർച്ച...

Read More

അദ്ധ്യാപക ദിനം – ഷീന ടീച്ചറെ ആദരിച്ചു

ചേറ്റുവ : അധ്യാപകദിനത്തിൽ ഗാന്ധി ദർശന വേദി ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി ഡോ. എസ്. രാധകൃഷ്ണൻ 131നാo ജന്മദിന അനുസ്മരണവും ചേറ്റുവ ജി എം യു പി സ്കൂളിലെ പ്രധാന അധ്യാപിക കെ എസ് ഷീന ടീച്ചറെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗാന്ധി ദർശന വേദി ജില്ലാ പ്രസിഡന്റ്‌ അക്ബർ ചേറ്റുവ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ യൂസഫ് പി വി അധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ ഏറച്ചoവീട്ടിൽ, ഷമീം പടന്നായിൽ, അധ്യാപകരായ പി സി ജിൻസി, കെ ഐ സീനത്ത്, വി എസ് സതീരത്നം, വി എ നസീറ, പി ഡി ശ്രീലത എന്നിവർ...

Read More

20% വിലക്കുറവിൽ കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കാർഷിക വിപണന മേള

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2019 സെപ്റ്റംബർ 7 മുതൽ 10 വരെ ഓണ സമൃദ്ധി കാർഷിക വിപണന മേള സംഘടിപ്പിക്കുന്നു. മാർക്കറ്റ് വിലയേക്കാൾ 10% കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങൾ സബ്സിഡി നൽകി വിപണി വിലയേക്കാൾ 20 % വിലക്കുറവിൽ വില്പന നടത്തുന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിസരത്താണ് വിപണന മേള...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2019
S M T W T F S
1234567
891011121314
15161718192021
22232425262728
2930