നൗഷാദ് വധം – കാരി ഷാജി അറസ്റ്റിൽ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുന്ന അറക്കവീട്ടില്‍ ജലാലുദ്ദീന്‍ എന്ന കാരി ഷാജി അറസ്റ്റിൽ. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴിയാണ് പോലീസ് കണ്ടെത്തിയത്. നേരത്തെ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പല്‍ സെക്രട്ടറിയും, കൊല്ലപ്പെട്ട നൗഷാദിനെ നേരിട്ടറിയാവുന്നയാളുമാണ് കാരിഷാജിയെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി സി.ഡി ശ്രീനിവാസന്‍, കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ (30), പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37), പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട്...

Read More