Select Page

Day: October 17, 2019

ഫാറൂഖ് വെളിയങ്കോട് മികച്ച ലേഖകൻ – പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

പൊന്നാനി: പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, മികച്ച കോളമിസ്റ്റായി കെ,വി നദീർ, മികച്ച റിപ്പോർട്ടറായി നൗഷാദ് പുത്തൻപുരയിൽ, മികച്ച ഓൺലൈൻ ലേഖകനായി ഫഖ്റുദ്ദീൻ പന്താവൂർ, ചരിത്ര, പൈതൃക സംഭവങ്ങൾ മുൻനിറുത്തിയുള്ള മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി പൊന്നാനി ലേഖകൻ സി പ്രദീപ് കുമാർ, മികച്ച പ്രദേശിക ചാനൽ ലേഖകനായി ഹാഷിം പറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു. റിട്ട. ഡി ഐ ജി മൊയ്തുട്ടി ഹാജി ഐ പി എസ് ചെയർമാനും, പ്രൊഫ. വി കെ.ബേബി, ഡോ.റിജാസ് കല്ലടത്തേൽ എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ട് വെളിയങ്കോട് നടക്കുന്ന പ്രോഗ്രസീവ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുരസ്ക്കാരങ്ങൾ വിതരണം...

Read More

ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരത്തട്ടിലെ കശുവണ്ടി മോഷണംഃ  കരാറുകാരന്റെയും, സഹായിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി 

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക്  ഒരു ഭക്തന്‍ വഴിപാടായി നല്‍കിയ 10 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ക്ഷേത്രത്തിനകത്ത്  തുലാഭാരം നടത്തുന്നിടത്തു നിന്നും മോഷണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മമ്മിയൂര്‍ ഒല്ലേക്കാട്ട് മനോജന്‍ 56 വയസ്സ്, കൂനംമൂച്ചി കണ്ടംമ്പുള്ളി പ്രമോദ് 46 വയസ്സ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി ഉത്തരവായി. 2019 സപ്തംബര്‍ അവസാനവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ സമര്‍പ്പിച്ച കശുവണ്ടിപ്പരിപ്പ്  രജിസ്റ്ററില്‍ വരവു ചേര്‍ക്കാതെയും, ലഭിച്ചതായി ദേവസ്വത്തെ അറിയിക്കാതെയും നട അടച്ചതിനു ശേഷം  മോഷ്ടിച്ചുകൊണ്ടുപോവുകയാണുണ്ടായത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ പരാതിപ്രകാരമാണ്  ഗുരുവായൂര്‍ ടെംപിള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. സി.സി. ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികള്‍ മോഷണം നടത്തിയ കാര്യം തെളിഞ്ഞത്.  തുടര്‍ന്ന് കരാറുകാരനെ കരിംപട്ടികയില്‍പ്പെടുത്താന്‍ ദേവസ്വം തീരുമാനിക്കുകയുണ്ടായി.കഴിഞ്ഞ വര്‍ഷം 25000 രൂപയ്ക്കെടുത്ത തുലാഭാരം...

Read More

മന്ദലാംകുന്ന് ബീച്ച് വികസനത്തിന് സമഗ്ര പദ്ധതി വരുന്നു

മന്ദലാംകുന്ന് : ബീച്ച് വികസനത്തിന് പുതിയ സാധ്യതകൾ ആരായുന്നതിന് വേണ്ടി ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ബീച്ച് സന്ദർശിച്ച് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലയിൽ ബീച്ച് ടൂറിസത്തിന് ഏറെ സാധ്യതയുള്ള പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് ബീച്ചിൽ കേന്ദ്രാവിഷ്കൃത സംസ്ഥാനാവിഷ്കൃത ഫണ്ട്, എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ഫണ്ട്, വിവിധ വകുപ്പ് ഫണ്ട് എന്നിവ സ്വരൂപിച്ചാണ് പദ്ധതിക്ക് രൂപം നല്കുന്നത്. സൗന്ദര്യ വൽക്കരണം, ചിൽഡ്രൻസ് പാർക്ക്, മാലിന്യ നിർമ്മാർജ്ജനം, കൺവെൻഷൻ സെന്റർ, ശലഭോദ്യാനം, മറ്റിതര പൊതു സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി പുന്നയൂർ ഗ്രാമ പഞ്ചായത്ത് കോസ്റ്റ് ഫോർഡിനെ ചുമതലപ്പെടുത്തി. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉമ്മർ മുക്കണ്ടത്ത്, കോസ്റ്റ് ഫോർഡ് അഡീഷണൽ ഡയറക്ടർ സി ചന്ദ്രബാബു, മണ്ണു സംരക്ഷണ ജില്ല ഓഫീസർ പി.ഡി സിന്ദു,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2019
S M T W T F S
« Sep   Nov »
 12345
6789101112
13141516171819
20212223242526
2728293031