Select Page

Day: February 21, 2020

പുന്നയൂർ പഞ്ചായത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് സ്ത്രീകളെ പ്രാപ്ത്തരാക്കുന്നതിന്റെ ഭാഗമായി വനിത ശിശു ക്ഷേമ വകുപ്പിന്റെ നിർദ്ദേശാനുസരണം നടന്നുവരുന്ന രാത്രി നടത്തത്തിന്റെ ഭാഗമായാണ് ‘സധൈര്യം മുന്നോട്ട്’ എന്ന ആഹ്വാനവുമായി പുന്നയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. വനിത പഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അടക്കം നൂറോളം പേർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ മന്നലാംകുന്ന്, വെട്ടിപ്പുഴ, തേക്കിനിയേടത്തുപടി, കുരഞ്ഞിയൂർ, എടക്കഴിയൂർ, അകലാട് എന്നിവടങ്ങളിൽ നിന്ന് രാത്രി ഒമ്പതിന് തുടങ്ങിയ നടത്തം പതിനൊന്നിന് എടക്കര പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമാപിച്ചു. ശേഷം അംഗ ങ്ങൾ മെഴുകുതിരി തെളിയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ സീനത്ത് അഷ്‌റഫ്, സുഹറ ബക്കർ, ആശ രവി, ഷാജിത അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ആരതി കൃഷ്ണ സ്വാഗതം...

Read More

ആകാശം മുട്ടെ ആവേശമുയർത്തി രാഷ്ട്ര സമന്വയ സത്യഗ്രഹ സമരം

പാവറട്ടി: ആകാശം മുട്ടെ ആവേശവുമായി ജനകീയ ജനാധിപത്യ വേദിയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ   രാഷ്ട്ര സമന്വയ സത്യാഗ്രഹ സമരം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കലാ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ജനാധിപത്യ സമരം നടത്തിയത്. സംസ്കൃത കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച സ്ത്രികൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്ന പ്രകടനം ആവേശോജ്ജ്വലമായി. പ്രകടനം പാവറട്ടി നഗരം ചുറ്റി ബസ് സ്റ്റാന്റിലെ ആസാദി സ്ക്വയറിൽ തയ്യാറാക്കിയ സത്യാഗ്രഹ വേദിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഒ ജെ ഷാജൻ അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ ഹാരിസ് ഹനീഫ് സ്വാഗതം പറഞ്ഞു. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യഥിതിയായി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ചിത്രരചന സമരം ആർട്ടിസ്റ്റ് ഗായത്രി ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം, സി എസ് ജയൻ, എ എൽ ആൻറണി എന്നിവർ സംസാരിച്ചു. എൻ .ജെ ലിയോ നന്ദി പറഞ്ഞു. ഉച്ചക്ക് ഒന്ന്...

Read More

ഖുർആൻ സമ്മേളനം നാളെ – സംസ്ഥാനതല പഠിതാക്കളുടെ സംഗമം

ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും നാളെ (2020 ഫെബ്രുവരി 22 ശനി) വൈകീട്ട് 4.30ന് ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ജംഇയ്യത്തുൽ ഉലമ കേരള സെക്രട്ടറി ഷംസുദ്ദീൻ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സംസ്ഥാന ശൂറാ അംഗം യൂസുഫ് ഉമരി, വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം പി.വി റഹ്’മാബി, ജില്ലാ പ്രസിഡൻ്റ് മുനീർ വരന്തരപ്പള്ളി തുടങ്ങിയവർ...

Read More

നസീഫ്, ആൽത്തറയിൽ ഇനി കാത്തു നില്പില്ല

ശ്രുതി കെ എസ്  ചാവക്കാട്: സ്വപ്നങ്ങൾ പൊലിഞ്ഞ ആ ദുരന്തത്തിൽ ചാവക്കാട്കാരനായ നസീഫും. അവിനാശിയിൽ കണ്ടെയ്നർ ലോറി ബസുമായിടിച്ച് 19 പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തത്തിൽ 9 തൃശ്ശൂർക്കാർ. നോര്‍ത്ത് ബംഗളുരുവിൽ ചിക്കബനവരയിലുള്ള മല്ലിഗേ കോളജ് ഓഫ് ഫാർമസിയിലെ ബിരുദ പഠനം കഴിഞ്ഞുള്ള പരിശീലനത്തിലായിരുന്നു നസീഫ്‌. ബുധനാഴ്ച്ച നടക്കാനിരിക്കുന്ന മൂത്ത സഹോദരൻ നബീലിൻറെ പുതിയ വീട് താമസത്തിന് വരുന്ന വഴിയാണ് ഈ ദുരന്തം പതിയിരുന്നത്. നസീഫിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ അണ്ടത്തോട് കുമാരൻ പടിയിലെ വീട്ടുമുറ്റത്ത് നസീഫിൻറെ കുടുംബത്തിനൊപ്പം ആത്മ സുഹൃത്തുക്കളുമുണ്ട്. സുഹൃത്ത് ഇർഷാദിന്റെ കല്യാണത്തിന് ജനുവരി 19ന് വന്ന് 20ന് മടങ്ങി പോയതാണ് നസീഫ്. ഫെബ്രുവരി 20ന് അവൻ ജീവിതത്തിൽ നിന്ന് തന്നെ മടങ്ങി പോകുമെന്ന് ആരും കരുതിയില്ല. സാധാരണ കുന്നംകുളത്ത് വന്ന് പുന്നയൂർക്കുളം ആൽത്തറയിൽ കാത്ത് നിൽക്കലാണ് നസീഫിൻറെ പതിവ്. വീട്ടുകാരോ കൂട്ടുകാരോ വാഹനവുമായി ആൽത്തറയിലെത്തി കൊണ്ട് വരും. സ്ഥിരം വരാറുള്ള സമയം കഴിഞ്ഞപ്പോൾ നസീഫിന്റെ സഹോദരൻ അവന്റെ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829