Select Page

Day: February 22, 2020

വൈവിധ്യങ്ങളെ തകർത്തു കളഞ്ഞാൽ ഇന്ത്യ മരുഭൂമിയാകും ; എം ഐ അബ്ദുൽ അസീസ്

ചാവക്കാട് : സമ്പൂർണമായ മാനവ സമത്വ സങ്കൽപം ഖുർആന്റെ പ്രത്യേകതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാന ചടങ്ങും ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ മനുഷ്യരും തുല്യർ, അവർക്കെല്ലാം മുകളിൽ ഒരൊറ്റ ദൈവം മാത്രം എന്നതാണ് ഖുർആന്റെ പ്രഥമ സന്ദേശം. ലോകത്തിനു മുഴുവൻ അനുഗ്രഹമായാണ് പ്രവാചകനെ അയച്ചതെന്ന് പ്രഖാപിക്കുന്നതിലൂടെ വർഗ്ഗീയതയെയും വംശീയതയെയും നിരാകരിക്കുന്ന സാർവ്വലൗകികതയുടെ സന്ദേശമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്. ആത്മീയതയെയും ഭൗതീകതയെയും പരസ്പര പൂരകമായി കാണുന്ന സമഗ്ര ജീവിത പദ്ധതി മുസ്‌ലിം സമുദായത്തിൻ്റെ ജീവിത പ്രതിനിധാനമായി മാറണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പ്രയാസങ്ങൾ മാത്രം സമ്മാനിച്ച് അക്രമങ്ങൾ നടത്തി ചോരയൊഴുക്കി വൈവിധ്യങ്ങൾ തച്ചു തകർത്ത് മരുഭൂമി പോലെയാക്കിയാൽ ഇന്ത്യക്ക് എന്ത് ഗുണമാണുള്ളതെന്ന് സംഘ് പരിവാർ സ്വയം വിമർശനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹിഷ്ണുത നിറഞ്ഞ...

Read More

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ്‌നായ കടിച്ചു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ് നായ കടിച്ചു. നടുവട്ടം റോഡിൽ താമസിക്കുന്ന മനോജിന്റെ മകൾ ധ്യാന യാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനകത്ത് ഓടിക്കയറി തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജിലും...

Read More

തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍ എ.ഡി. സാജു, പി.ടി.എ പ്രസിഡന്റ് എന്‍.പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പടം: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളിക്ക് ആദ്യ കോപ്പി നല്‍കി പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ പ്രകാശനം...

Read More

ആമക്കുഞ്ഞുങ്ങളുടെ ആദ്യ ബാച്ച് കടലിലിറങ്ങി

പുത്തൻകട്ടപ്പുറം: സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ വര്ഷത്തെ ആദ്യത്തെ കടലാമ കുഞ്ഞുങ്ങളെ കടലിലേക് ഇറക്കിവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്. 13 കൂടുകളിലായി 1420 മുട്ടകളാണ് സമിതിയുടെ സംരക്ഷണയിലുള്ള ഹാച്ചറിയിലുള്ളത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെകെ മുബാറക്ക് ഉദ്ഘാടനം നിർവഹിച്ചു. സംരക്ഷണ സമിതി പ്രസിഡന്റ് പി എ സെയ്തുമുഹമ്മദ് അധ്യക്ഷനായി. ഗ്രീൻ ഹാബിറ്റാറ്റ് ഡയറക്ടർ എൻ.ജെ.ജയിംസ്, ബയോ ഡിവേഴ്സിറ്റി ജില്ലാ കോ ഡിനേറ്റർ ഫെബിൻ ഫ്രാൻസീസ്, സംരക്ഷണ സമിതി അംഗങ്ങളായ പി എ നസീർ, പി എ ഫൈസൽ, എ.എസ്സ്.നാരായണൻ, എ ഐ ഷമീർ, എ.കെ ഫാറൂഖ്, കെ.എ.സുഹൈൽ, എ.എൻ.മിഥുൻ, റ്റി.കെ.മുസ്തഫ, പി.എ നജീബ്’, ഷംനാദ്, കെ.എച്ച്. ഫാസിൽ, കെ.എച്ച്.മുജി, റ്റി.എം സൈനുദ്ധീൻ, റ്റി.കെ അബ്ദുൾസലാം പി.ബി ഹംസ, പി.എച്ച് ഷമീം, രത്തൻലാൽ, നിസാബുദ്ദീൻ എന്നിവർ...

Read More

പാലയൂർ തീർത്ഥകേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മക്കും ഏകദിന പ്രാർത്ഥന കൂട്ടായ്മകൾക്കും 24 ന് തുടക്കമാകും

പാലയൂർ :  സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഉയർത്തിയ  ചരിത്ര പ്രസിദ്ധമായ പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മ 24 ന് നടത്തും. 23 ാമത് പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഏകദിന പ്രാർഥനാ കൂട്ടായ്മകൾക്ക് 25 ന് തുടക്കമാകും. വയനാട് മക്കിയാട് ബെനഡിക്ടൻ ധ്യാകേന്ദ്രത്തിലെ ഫാദർ ജോയ് ചെമ്പകശേരി നയിക്കുന്ന പാലയൂർ കൺവെൻഷൻ മാർച്ച് 18 നും ആരംഭിക്കുമെന്ന് പാലയൂർ തീർത്ഥ കേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി, സഹവികാരി ഫാദർ അനു ചാലിൽ, സെക്രട്ടറിമാരായ സി കെ ജോസ്, ജോയ് ചിറമൽ,  പബ്‌ളിസിറ്റി കൺവീനർ ഇ എം ബാബു, ട്രസ്റ്റി കെ ടി വിൻസെന്റ്, കൺവീനർമാരായ തോമസ് വാകയിൽ, മാത്യൂസ് ഒലക്കേങ്കിൽ, പി ഐ ലാസർമാസ്റ്റർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അമ്പതു നോമ്പാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് തൃശൂർ അതിരൂപത തലത്തിൽ നടത്തുന്ന വ്രതാരംഭ കൂട്ടായ്മ തിങ്കളാഴ്ച വൈകീട്ട്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829