കാലാവസ്ഥ മാറ്റം കടലാമ മുട്ടകളിലും

ചാവക്കാട്: കടലാമകൾ വൈകിയാണെങ്കിലും ധാരാളമായി മുട്ടയിടാനെത്തി തുടങ്ങി. കടലാമ മുട്ടകളിൽ ഒരോ കൂട്ടിലും പല വലിപ്പത്തിലുള്ള മുട്ടകളുടെ എണ്ണം കൂടി എടക്കഴിയൂർ പഞ്ചവടി, മന്ദലാംകുന്ന്, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ് കടലാമകൾ ധാരാളമായെത്തിയത്. ഇവിടങ്ങളിലുളള കടലാമ സംരക്ഷകരുടെ നേതൃത്വത്തിൽ അറുപത്തി രണ്ടോളം കടലാമകൂടുകളിലായി ഏഴായിരത്തോളം മുട്ടകളാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത് . കനത്ത ചൂടുമൂലം കടലോരത്തെ പൂഴിമണലിൻ്റ ജലാംശം കുറയുന്നതും, അടമ്പുവള്ളിപടർപ്പുകളുടെ ആധിക്യവും, അരുവായിൽ ഉയരമുള്ള കടൽതിട്ട് രൂപം കൊള്ളുനതും മുട്ടയിടാനെത്തുന്ന കടലാമകൾക്ക് ഭീഷണിയാണെന്ന് ഇരുപത് വർഷങ്ങൾക്ക് മുൻപ് ചാവക്കാട് കടൽതീരത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഗ്രീൻ ഹാബിററാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ. ജെയിംസ് പറഞ്ഞു. കുടാതെ കടലാമ കൂടുകൾക്ക് കുറുനരികളുടേയും, തെരുവുനായ്ക്കളുടേയും ഭീഷണിയെന്ന് കടലാമ വാച്ചർമാരായ സലിം ഐഫോക്കസ്, ഇജാസ് എന്നിവർ പറഞ്ഞു. രാത്രി മുഴുവൻ ഉറക്കമുളച്ച് കടപ്പുറത്ത് കടലാമകൾക്ക് കാവൽ നിൽക്കുന്ന സോഷ്യൽ ഫോറസ്ട്രിയുടേയും, ടെറിട്ടോറിയൽ ഫോറസ്റ്റ് വാചർമാരുടെ കണ്ണ് വെട്ടിച്ചാണ് പുൽക്കാട്ടിലെ കുറുനരികൾ കൂട്...

Read More