തൃശൂർ പൂത്തോൾ സ്വദേശി മന്ദലാംകുന്നിലുള്ള ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചാവക്കാട് : തൃശൂർ പൂത്തോൾ സ്വദേശിയെ മന്ദലാംകുന്നിലുള്ള ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അകലാട് ബദർ പള്ളിക്കടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നാസറി (45) നെയാണ് ഇന്ന് രാവിലെ മന്ദലാംകുന്ന് യാസീൻ പള്ളിക്കടുത്തെ ഭാര്യ വീടിന്റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ക്രെയിൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്ന നാസർ ഇന്ന് പുലർച്ചെ രണ്ടു മണിവരെ മന്ദലാംകുന്ന് ബീച്ചിലുള്ള സഹോദരിയുടെ വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് ഭാര്യ വീട്ടിൽ എത്തിയതെന്ന് കരുതുന്നു. വടക്കേകാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More