ഉംറ നിർവഹിച്ചെത്തിയ യുവതിക്ക് ജലദോഷം – കൊറോണയെന്ന പ്രചരണത്തിൽ ജനം ആശങ്കയിൽ

ചാവക്കാട് : കൊറോണയെന്ന സംശയത്തെ തുടർന്ന് യുവതി ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ നിരീക്ഷണത്തിൽ എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആരോഗ്യ വിഭാഗം. ഉംറ നിർവഹിച്ചു സൗദിയിൽ നിന്നും തിരിച്ചെത്തിയ യുവതിക്ക് ജലദോഷം ഉള്ളതായി കണ്ടതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം കൊറോണ പരിശോധന വിഭാഗത്തിൽ അയക്കുകയും കൊറോണ സെൽ നിർദേശപ്രകാരം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായത്. ഇന്ന് വൈകുന്നേരം നാലരമണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പേ വാർഡിലാണ് കിടത്തിയിട്ടുള്ളത്. എന്നാൽ പൊതുജനം ആശങ്ക പ്പെടേണ്ടതില്ലെന്നും ഇതൊരു സാധാരണ നടപടിക്രമം മാത്രമാമാണെന്നും ആരോഗ്യ വിഭാഗം അധികൃതർ...

Read More