എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ – ക്ലാസ് റൂമുകൾ അണുവിമുക്തമാക്കി

ചാവക്കാട് : എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയുടെ മുന്നോടിയായി മേഖലയിലെ സ്‌കൂളുകളും ക്ലാസ് റൂമുകളും അണുവിമുക്തമാക്കി. ഗുരുവായൂർ ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സിവിൽ ഫിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ എട്ട് സ്‌കൂളുകളിലാണ് ഇന്ന് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ക്ലാസ് റൂമുകൾ, ബെഞ്ചുകൾ, ചുമർ, വരാന്ത, ഹാൻഡ്റീൽസ് തുടങ്ങിയവ ക്ളോറോ സൾഫേറ്റ് ലായനി തെളിച്ച് അണുവിമുക്തമാക്കി. ചാവക്കാട്, കടപ്പുറം, എടക്കഴിയൂർ, ബ്ലങ്ങാട്, ബ്രഹ്മകുളം, ചിറ്റാട്ടുകര, ഏനാമാവ്, പാവറട്ടി എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളാണ് ഇന്ന് അണുവിമുക്തമാക്കിയത്. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിനുരാജ്, ഷാജു, ഓഫീസർമാരായ എസ് എൽ അജിത്, എസ് സജിൻ, ആർ റജു, വി ജിമോദ്, ഗോകുൽ, അനുരാജ്, ഡ്രൈവര്മാരായ സിറിൽ ജേക്കബ്, റെജി, സിവിൽ ഡിഫൻസ് അംഗങ്ങളായ കെ എസ് ശ്രുതി, ഷെൽബീർ അലി, ഫഗത്, സഹദ് എന്നിവർ രാവിലെ ഒൻപതു മണിമുതൽ രണ്ടു മണിവരെ നടത്തിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജില്ലയിൽ ഏറ്റവും...

Read More