Select Page

Day: June 12, 2020

ഹോം കെയർ നഴ്‌സിന് കോവിഡ് – വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു വീടുകൾ നിരീക്ഷണത്തിൽ

വടക്കേകാട് : വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പാലിയേറ്റിവ്‌ വിഭാഗത്തിലെ ഹോം കെയർ നഴ്സും. ഇതേ തുടർന്ന് ഇവർ സന്ദർശിച്ച വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പതിനൊന്നു വീടുകൾ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യം കേന്ദ്രം ഉദ്യോഗസ്ഥർ അറിയിച്ചു. ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രം അടച്ചു പൂട്ടി ജീവനക്കാർ ക്വറന്റായിനിൽ പോയിരുന്നു. തുടർന്ന് മറ്റു ജീവനക്കാരിൽ നടത്തിയ പരിശോധനയിലാണ് ഒരു ഡോക്ടർക്കും നഴ്‌സിനും പോസറ്റീവ് സ്ഥിരീകരിച്ചത്. ഡോക്ടറിൽ നിന്നും രോഗികൾക്ക് രോഗം പകരാൻ ഒരു സാധ്യതയുമില്ലെന്നു ആരോഗ്യകേന്ദ്രം മേധാവി അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് (N95മാസ്ക്, ഫേസ് ഷീൽഡ്) ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നത്. 51 സ്രവ സാംപിളുകളിൽ 32 റിസൾട്ടുകളാണ് ഇതുവരെ ലഭിച്ചത്. ഇതുവരെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച മൂന്നുപേരും അടാട്ട്...

Read More

ചാവക്കാട് നഗരസഭ പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ എല്ലാവാർഡുകളിലും ലോക്ക് ഡൗൺ ചെയ്തു. ചാവക്കാട് നഗരസഭയിലെ 21 വാർഡുകളാണ് ഇന്നലെ ലോക്ക്ഡൗൺ ചെയ്തത്. ഇന്ന് മുഴുവൻ വാർഡുകളും കണ്ടയിന്മെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മേഖലയിലെ സജീവ രാഷ്ട്രീയ പ്രവർത്തകനും കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചവരിൽ പെടും. ഇദ്ദേഹവുമായി ബന്ധപ്പെട്ട എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സെൽഫ് ക്വറന്റയിനിലാണ്. എല്ലാവരും കോവിഡ് ടെസ്റ്റിന്...

Read More

കോവിഡ് – അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

തൃശൂർ : കോവിഡ് സംബന്ധമായി അപകടകരമായ അവസ്ഥ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആൻറി ബോഡി ടെസ്റ്റ് നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിൻറെ സൂചനകള്‍ ഇല്ലായിരുന്നുവെന്നും ആൻറിബോഡി ടെസ്റ്റും സ്രവ പരിശോധനയും വേഗത്തില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്വാറൻറീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മാസ്‌ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറൻറീനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ...

Read More

കോവിഡ് ബാധിതൻ പൊതു പരിപാടിയിൽ – എം എൽ എ ഉൾപ്പെടെയുള്ളവർ ക്വറന്റെയിനിൽ

ചാവക്കാട് : ചാവക്കാട് ഇന്നലെ കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച യുവാവ് പൊതു പരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പടെയുള്ളവർ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചു. തിരുവത്ര കുഞ്ചേരിൽ തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിലാണ് എം എൽ എ, മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി വേദി പങ്കിട്ടത്. ഇന്നലെ പരിശോധന ഫലം അറിഞ്ഞതുമുതൽ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചതായി എം എൽ എ അറിയിച്ചു. തിരുവത്ര സ്വദേശിയായ കോവിഡ് ബാധിതൻ രാഷ്രീയ സാമൂഹിക മേഖലയിലുൾപ്പെടെ നിരവധി പേരുമായി സമ്പർക്കം...

Read More

ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക്

ചാവക്കാട് : ചാവക്കാട് സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങാൻ സാധ്യത. ജില്ലയിൽ ചാവക്കാട് താലൂക്കിലെ രണ്ടു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാക്കിയാണ് കോവിഡ് വ്യാപനം. വടക്കേകാട് ആരോഗ്യ കേന്ദ്രവും താലൂക്ക് ആശുപത്രിയും അടച്ചു. ജീവനക്കാർ മുഴുവൻ ക്വറന്റയിനിലാണ്. താലൂക്കിലെ വാടാനപ്പിളി, ഏങ്ങണ്ടിയൂർ, വടക്കേകാട് പഞ്ചായത്തുകളും ചാവക്കാട് നഗരസഭയിലെ 21 വാർഡുകളും നിലവിൽ സമ്പൂർണ്ണ ലോക്ക്ഡൗണിലാണ്. മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കൊറോണ വ്യാപനം സ്ഥിരീകരിച്ചതും രോഗം ഉറവിടം കണ്ടെത്താൻ കഴിയാത്തതും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണമായിട്ടുണ്ട്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല. ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930