Select Page

Day: June 24, 2020

നിര്യാതനായി – തേച്ചൻ അബ്‌ദുൾ ലത്തീഫ്(56) തിരുവത്ര

ചാവക്കാട് : തിരുവത്ര ജീലാനി നഗറിൽ താമസിക്കുന്ന തേച്ചൻ അബ്‌ദുൾ ലത്തീഫ്(56) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : മുനീറ. മക്കൾ : സിത്താര, ശാദിയ, റിയാസ്, നിയാസ്, ഇമ്തിയാസ്‌, ഷിബിലി.മരുമക്കൾ : ഫൈസൽ പരേതനായ...

Read More

ഓൺലൈൻ വിദാഭ്യാസത്തിൽ പുറന്തള്ളപ്പെടുന്നവരെ ചേർത്ത് പിടിക്കും : സിജി

ഗുരുവായൂർ : കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും സാങ്കേതിക, സാമൂഹിക, മാനസികമോ ആയ കാരണങ്ങളാൽ പുറന്തള്ളപ്പെടാൻ നിർബന്ധിതരായവരെ ചേർത്തു പിടിച്ചു മുഖ്യ ധാരയിലേക്ക് കൊണ്ട് വരണമെന്ന് സിജി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അഷ്റഫ് പറഞ്ഞു. സിജി തലപ്പിള്ളി താലൂക്ക് ചാപ്റ്ററിന്റെ മൂന്നാം വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേരളത്തിലെ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന സി ജി മാറിയ പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളിൽ സമൂഹത്തിനു വഴികാട്ടിയാവണമെന്നും ഓൺലൈൻ സംവിധാനങ്ങൾ, മറ്റേതു മേഖലയെയും പോലെ വിദ്യാഭ്യാസ മേഖലയും പ്രാദേശികതയിൽ നിന്നും സാങ്കേതികതയുടെ സജീവ ഉപയോഗത്തോടെ ആഗോള തലത്തിലേക്ക് മാറുകയാണ്. ഈ സാങ്കേതിക അറിവും മികവും സമൂഹത്തിനു പങ്കുവെച്ചു അവരെ മുഖ്യധാരയിൽ കൈപിടിച്ച് നടത്തേണ്ടതുണ്ടന്നും സിജി പ്രവർത്തകർ അത് പൂർണമായും ഉത്തരവാദ്യത്തോടെ നിർവഹിക്കേണ്ടതുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹുസൈൻ ചെറുതുരുത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിജി സംസ്ഥാന പ്രസിഡന്റ്...

Read More

പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം

ചാവക്കാട് : പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വെസ് പ്രസിഡന്റ് ഉസ്മാൻ എടായൂർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ഹാഫിസ് വടക്കേക്കാട് സ്വാഗതവും എം.എസ് സാലിഹ് നന്ദിയും പറഞ്ഞു. ആരിഫ് പാലയൂർ, അൻവർ അസീസ്, നജീബ് തിരുവത്ര എന്നിവർ...

Read More

യൂത്ത് ഫോഴ്സ് ക്ലബ് ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സങ്കെടുപ്പിച്ച ബാല ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കല്ലൂർ ടാക്കിൾ ഫുട്ബോൾ ടർഫ് ഗ്രൗണ്ട് പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സാബിറ അഷ്‌റഫ് മുഖ്യാതിഥിയായി. കൊച്ചു കുട്ടികൾക്കുള്ള സമ്മാനങ്ങൾ മെമ്പർ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഫൈസൽ മാസി, സെക്രട്ടറി ശറഫുദ്ധീൻ, മെമ്പർമാരായ നൗഫൽ വീട്ടിപ്പറമ്പിൽ, അബൂബക്കർ എള്ളുരകായിൽ, ഷെഹീം മനയിൽ, ഷെഫീർ ചന്ദനപ്പറമ്പിൽ, ജംഷീർ, റാഷിദ്, ഫൈസൽ, സൈഫു മാരാത്ത് എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ഷുക്കൂർ കൊമ്പത്തകായിൽ നന്ദി...

Read More

ഇന്ധന വില വർദ്ധനവിനെതിരെ എ ഐ എസ് എഫ് പ്രതിഷേധ സൈക്കിൾ യാത്ര നടത്തി

ഗുരുവായൂർ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന ഈ കൊറോണ കാലത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയർത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എ ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. മഞ്ജുളാൽ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് അഭിലാഷ്, വി.ചന്ദ്രൻ, മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ഗീത രാജൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൊറോണ രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിന്നു പ്രതിഷേധ സൈക്കിൾ യാത്ര. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വി എ സുഹൈൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.സിനാൻ എന്നിവർ നേതൃത്വം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930