ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയിൽ ശ്രീനിധി ഇല്ലത്ത് ശിവകുമാർ, പത്‌നി വത്സല എന്നിവരാണ് വഴിപാട് സമർപ്പണം നടത്തിയത്. പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ വി പ്രശാന്ത്, പി ഗോപിനാഥൻ, അഡ്മിനിസ്‌ട്രേറ്റർ സി വി ശിശിർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി. ശംഖഭിഷേകം കഴിഞ്ഞ് മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയിൽ ഉദ്യോഗസ്ഥനാണ് ശിവകുമാർ.