ഗുരുവായൂര്‍: മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചൻറ്സ് അസോസിയേഷൻ 37ാം വാർഷികാഘോഷം ചൊവ്വാഴ്ച മെട്രോലിങ്ക്സ് ഹാളിൽ നടക്കും. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന റിട്ട. ഡി.വൈ.എസ്.പി കെ.ബി. സുരേഷ്, മാധ്യമ പ്രവർത്തകൻ ലിജിത് തരകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് പ്രസിഡൻറ് സി.എ. ലോകനാഥൻ സെക്രട്ടറി സി.വി. ഗിരീഷ്കുമാർ എന്നിവർ അറിയിച്ചു.

ആദരിക്കപ്പെടുന്ന കെ ബി സുരേഷ്,  മാധ്യമ പ്രവർത്തകൻ ലിജിത്

ആദരിക്കപ്പെടുന്ന കെ ബി സുരേഷ്, മാധ്യമ പ്രവർത്തകൻ ലിജിത്

വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം നഗരസഭാധ്യക്ഷ പ്രഫ.പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ആദരിക്കപ്പെടുന്ന വ്യക്തികൾക്ക് നഗരസഭാധ്യക്ഷ ഉപഹാരം സമ്മാനിക്കും. സി.എ. ലോകനാഥൻ അധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു മികച്ച വിജയികൾക്ക് നഗരസഭ പ്രതിപക്ഷ നേതാവ് ആൻറോ തോമസ് ഉപഹാരങ്ങൾ നൽകും. രാവിലെ പത്തിന് നടക്കുന്ന ജനറൽ ബോഡി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും.