ചാവക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര കേരന്റകത്ത് കോയമോനെയാണ് എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. പ്രതി തന്നെ പീഡനത്തിനിരയാക്കിയ വിവരം പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.