ഗുരുവായൂർ : തമ്പുരാൻ പടിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ് നായ കടിച്ചു. നടുവട്ടം റോഡിൽ താമസിക്കുന്ന മനോജിന്റെ മകൾ ധ്യാന യാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനകത്ത് ഓടിക്കയറി തെരുവ് നായ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.